ഇന്ത്യയുമായി ഒരു വ്യാപാരത്തിനുമില്ലെന്ന്‌ ഇമ്രാൻഖാൻ

ഇസ്ലാമാബാദ്: ഇന്ത്യയുമായി ആരംഭിക്കാനിരുന്ന വാണിജ്യ കരാറിനില്ലെന്ന് പ്രഖ്യാപിച്ച് പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻഖാനും. പാകിസ്താനിലെ ക്യാബിനറ്റ് ഒരാഴ്ച മുമ്പ് ഇമ്രാൻ ഖാന്റെ തീരുമാനത്തെ ഐകകണ്‌ഠ്യേന തള്ളിയിരുന്നു. ഇമ്രാനൊപ്പം പുതിയ സാമ്പത്തിക കാര്യവകുപ്പ് മന്ത്രിയും സംയുക്തമായി എടുത്ത തീരുമാനമാണ് ക്യാബിനറ്റ് തള്ളിയത്. ക്യാബിനറ്റ് അംഗങ്ങൾക്ക് പുറമേ അതിതീവ്ര വിഭാഗങ്ങളും എതിർപ്പുമായി രംഗത്തെത്തിയതോടെയാണ് ഇമ്രാൻ ഖാൻ തീരുമാനത്തിൽ നിന്ന് പിന്മാറിയത്.

പാകിസ്താനിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഇന്ത്യയുമായുള്ള വ്യാപാര കരാർ പുന:രാരംഭിക്കാൻ തൽക്കാലം വിഷമമുണ്ടെന്നാണ് ഇമ്രാൻ ഖാന്റെ ന്യായീകരണം. ഇന്ത്യയിൽ നിന്നും പരുത്തിയും പഞ്ചസാരയുമാണ് പാകിസ്താൻ വരുത്താൻ തീരുമാനിച്ചിരുന്നത്. ഇമ്രാൻ ഖാന്റെ തീരുമാനത്തെ സ്വാഗതം ചെയ്ത് ആദ്യം രംഗത്തെത്തിയത് പാകിസ്താനിലെ വൻകിട വ്യാപാര സമൂഹങ്ങളായിരുന്നു.

ആകെ തകർന്നടിഞ്ഞിരിക്കുന്ന സാമ്പത്തികാവസ്ഥയിൽ നിന്നും കരകയറാനാണ് പാകിസ്താൻ ശ്രമം നടത്തുന്നത്. അമ്പേ കടക്കെണിയിലായ പാകിസ്താൻ ചൈനയുടെ സാമ്പത്തിക പിടിയിലുമാണ്. തിരിച്ചടവ് പ്രശ്‌നമായതോടെ സൗദിയും യു.എ.ഇയും പാകിസ്താനോട് പഴയ കടം തിരികെ ചോദിച്ചിരിക്കുകയാണ്. ഭീകരരെ സഹായിക്കുന്നു എന്ന് തെളിഞ്ഞതോടെ അന്താരാഷ്ട്ര സാമ്പത്തിക കുറ്റാന്വേഷണ സംഘടനയും പാകിസ്താനുള്ള വിദേശസഹായത്തിലും നിയന്ത്രണം വരുത്തിയിരിക്കുകയാണ്.

Top