ഇന്ത്യയെ പ്രധാനപ്പെട്ട സഖ്യകക്ഷികള്‍ക്കൊപ്പം ഉള്‍പ്പെടുത്തിയെന്ന് യുഎസ്

ന്യൂഡല്‍ഹി: ഉയര്‍ന്ന സാങ്കേതിക വിദ്യ ഉത്പ്പന്നങ്ങളുടെ വില്‍പ്പനയില്‍ ഇന്ത്യക്ക് കൂടുതല്‍ ഇളവ് നല്‍കി യുഎസ്. ഇതിന്റെ ഭാഗമായി സ്ട്രാറ്റജിക് ട്രേഡ് ഓഥറൈസേഷന്‍ -1(എസ് ടി എ-1) പട്ടികയില്‍ ഇന്ത്യയെ യു എസ് ഉള്‍പ്പെടുത്തി.

36 രാജ്യങ്ങളുള്‍പ്പെട്ട ഈ പട്ടികയില്‍ ഇടം നേടിയിട്ടുള്ള ഒരേയൊരു ഏഷ്യന്‍ രാജ്യം ഇന്ത്യയാണ്. പ്രതിരോധ മേഖലയിലേക്കുള്‍പ്പെടെ യുഎസില്‍ നിന്ന് ഉന്നത സാങ്കേതിക വിദ്യ ഉത്പ്പന്നങ്ങള്‍ കൂടുതലായി ഇറക്കുമതി ചെയ്യാന്‍ ഇതു വഴി സാധിക്കും. ഇന്ത്യയെ പട്ടികയിലുള്‍പ്പെടുത്തിയ വിവരം യുഎസ് വാണിജ്യ സെക്രട്ടറി വില്‍ബര്‍ റോസാണ് അറിയിച്ചത്.

ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ വ്യാപാര ബന്ധം ശക്തിപ്പെടുത്തുന്നതിന് ഈ നീക്കം ഉപകരിക്കും. ചൈന തങ്ങളുടെ സാമ്പത്തിക, സൈനീക സ്വാധീന മേഖലകളെ വിപുലീകരിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധിക്കുന്നതിനുള്ള പൊതു താല്‍പ്പര്യമാണ് ഇന്ത്യയ്ക്കും അമേരിക്കയ്ക്കുമുള്ളത്. ഇന്ത്യയുടെ ഏറ്റവും വലിയ വിതരണക്കാര്‍ യുഎസാണ്. കഴിഞ്ഞ ഒരു ദശാബ്ദത്തിനുള്ളില്‍ 1. 5 ബില്യണിലധികം ഡോളറിന്റെ ആയുധങ്ങളാണ് ഇന്ത്യ യുഎസില്‍ നിന്ന് വാങ്ങിയത്.

Top