2020ല്‍ ഇന്ത്യ-പാക്ക് യുദ്ധമെന്ന് വിദഗ്ധര്‍ ! തോല്‍പ്പിക്കാന്‍ 10 ദിവസം ധാരാളമെന്ന് മോദി

ന്യൂഡല്‍ഹി: 2020ല്‍ ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ യുദ്ധത്തിന് സാധ്യതയെന്ന് വിദഗ്ധ സംഘത്തിന്റെ റിപ്പോര്‍ട്ട്. പാകിസ്ഥാന്‍ തന്ത്രപരമായും നയതന്ത്രപരമായും ഒരുക്കങ്ങള്‍ നടത്തുന്നതായാണ് പാകിസ്ഥാന്‍ ആസ്ഥാനമായുള്ള ഇസ്ലാമാബാദ് പോളിസി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.

‘പാകിസ്ഥാന്‍ ഔട്ട്‌ലുക്ക്‌ 2020′: രാഷ്ട്രീയം, സമ്പദ്‌വ്യവസ്ഥ, സുരക്ഷ എന്ന തലക്കെട്ടോടു കൂടിയുള്ള റിപ്പോര്‍ട്ടില്‍ സമ്പദ്‌വ്യവസ്ഥ, സുരക്ഷ, ആഭ്യന്തര സ്ഥിരത എന്നിവയ്ക്ക് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ചേക്കുമെന്നും വ്യക്തമാക്കുന്നു.

പാകിസ്ഥാന്റെ ബാഹ്യ പരിസ്ഥിതി വ്യവസ്ഥ രാഷ്ട്രീയ സ്ഥിരത, സുരക്ഷ എന്നിവയിലെ നിലവിലെ പ്രവണതകളെ അവലോകനം ചെയ്തതാണ് ഈ റിപ്പോര്‍ട്ട്.

ഈ റിപ്പോര്‍ട്ട് എല്ലാ തത്വങ്ങളും അന്താരാഷ്ട്ര മാനദണ്ഡങ്ങളും ലംഘിക്കുന്നത് എന്നായിരുന്നു മുന്‍ വിദേശകാര്യ സെക്രട്ടറിയും ഇന്ത്യയിലെ മുന്‍ ഹൈക്കമ്മീഷണറുമായ സല്‍മാന്‍ ബഷീര്‍ അഭിപ്രായപ്പെട്ടത്. 2020ല്‍ പാകിസ്ഥാനെ സംബന്ധിച്ച് ഏറ്റവും വലിയ വെല്ലുവിളി ഇന്ത്യ-യു.എസ് കൂട്ടുകെട്ടിനെ കുറിച്ചാണ്. ചൈന-യു.എസ് ബന്ധവും പാകിസ്ഥാന്‍ കണക്കിലെടുത്തിട്ടുണ്ട്. മാത്രമല്ല, പാകിസ്ഥാന്റെ കാഴ്ചപ്പാടില്‍ നിന്നും പ്രാദേശിക പരിസ്ഥിതിയെ സങ്കീര്‍ണമാക്കുകയും,യു.എസ് ബന്ധത്തെ തടസപ്പെടുത്തുകയും ചെയ്യും.

അതേസമയം, ഉഭയകക്ഷി ഇടപെടല്‍ അഫ്ഗാനിസ്ഥാന്റെ മിനിമം അജണ്ടയില്‍ പരിമിതിപ്പെടുത്തിയിരിക്കുന്നത് ഒരു നിശ്ചയദാര്‍ഢ്യമാണെന്നും ഭാവിയിൽ ബന്ധത്തിൽ ഇടപാട് തുടരുമെന്നും,യു.എസുമായുള്ള ബന്ധത്തെ കുറിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍, ഇന്തോ പസഫിക് തന്ത്രം ഇന്ത്യക്കപ്പുറത്തു നിന്നും പാകിസ്ഥാനിലേക്കും വ്യാപിപ്പിക്കാന്‍ ചായ്‌വ്‌ കാട്ടുന്നതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

യു.എസും ചൈനയും പാകിസ്ഥാനും തമ്മില്‍ വ്യാപകമായ താല്‍പര്യങ്ങള്‍ ഉണ്ട്. യു.എസിനും ബോദ്ധ്യപ്പെടുത്താന്‍ പാകിസ്ഥാന്‍ ഇരട്ടി ശ്രമം നടത്തുന്നുണ്ട്. അതിനാല്‍ മൂന്ന് രാജ്യങ്ങളും തമ്മില്‍ പരസ്പരം പ്രയോജനകരമായ സഹകരണം വളര്‍ത്തിയെടുക്കേണ്ടതുണ്ടെന്നും ബഷീര്‍ പറയുന്നു. ചൈനയുമായുള്ള ബന്ധത്തിന് പാകിസ്ഥാന്‍ കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടി വരുമെന്നാണ് അദ്ദേഹം പറയുന്നത്.

എന്നാല്‍ ഇനിയൊരു യുദ്ധമുണ്ടായാല്‍ പാക്കിസ്ഥാനെ പരാജയപ്പെടുത്താന്‍ ഇന്ത്യന്‍ സായുധ സേനയ്ക്ക് പത്ത് പന്ത്രണ്ട് ദിവസത്തില്‍ കൂടുതല്‍ വേണ്ടെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ദിവസം പറഞ്ഞത്.

പതിറ്റാണ്ടുകളായി പാക്കിസ്ഥാന്‍ ഇന്ത്യക്കെതിരെ നിഴല്‍ യുദ്ധം നടത്തിവരുന്നുണ്ട്. ഇതിലൂടെ ആയിരക്കണക്കിന് ജവാന്മാര്‍ക്കും സാധരണക്കാര്‍ക്കും ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ട്. എന്തുകൊണ്ട് അവര്‍ക്കെതിരെ സൈനിക നടപടി എടുക്കുന്നില്ലെന്ന് പലരും ചോദിക്കുന്നുണ്ട്. എന്നാല്‍ രാജ്യം ഇന്ന് യുവ ചിന്തകളോടെയാണ് പുരോഗമിച്ചുകൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. അതാണ് മിന്നലാക്രമണവും, വ്യോമാക്രമണവുമൊക്കെ’, തീവ്രവാദികളെ അവരുടെ വീടുകളിലെത്തിയാണ് പാഠം പഠിപ്പിക്കുന്നതെന്നും മോദി കൂട്ടിച്ചേര്‍ത്തു.

Top