ഇന്ധന ഇറക്കുമതിയിൽ പ്രതീക്ഷയോടെ ഇന്ത്യ

fuel

ൽഹി: ജോ ബൈഡൻ വിജയിച്ചതോടെ ഇന്ത്യയും വലിയ പ്രതീക്ഷയിലാണ്. ഏഷ്യയിൽ ഏറ്റവും കൂടുതൽ ഇന്ധനം ഇറക്കുമതി ചെയ്യുന്ന രാജ്യമായതിനാൽ ഇറാനിൽ നിന്ന് ഇന്ധനം ഇറക്കുമതി ചെയ്യാനാവുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ. ഇറാനിൽ നിന്നും വെനസ്വേലയിൽ നിന്നും ഇന്ധനം വാങ്ങാനുള്ള അനുവാദം വൈറ്റ് ഹൗസിൽ നിന്ന് ലഭിക്കുമെന്നാണ് ഇന്ത്യയുടെ പ്രതീക്ഷ.

ട്രംപിന്റെ നിലപാടാവില്ല പുതിയ പ്രസിഡന്റാവുന്ന ജോ ബൈഡന്റേതെന്ന പ്രതീക്ഷയിലാണ് ഇന്ത്യ.ഡൊണാൾഡ് ട്രംപിന്റെ കാലത്താണ് 2018 ൽ ഇസ്ലാമിക് റിപ്പബ്ലികായ ഇറാനിൽ നിന്ന് ഇന്ധനം വാങ്ങുന്നതിന്, തങ്ങളുടെ സുഹൃദ് രാഷ്ട്രങ്ങളായ ഇന്ത്യയടക്കമുള്ളവരോട് അമേരിക്ക തടസവാദം ഉന്നയിച്ചത്.

Top