ഏഷ്യന്‍ കപ്പ് ഫുട്ബോള്‍; ​താ​യ്‌​ല​ന്‍​ഡി​നെ പരാജയപ്പെടുത്തി ഇന്ത്യയ്ക്ക് ചരിത്രവിജയം

അബുദാബി: എ.എഫ്.സി ഏഷ്യന്‍ കപ്പ് ഫുട്‌ബോളില്‍ ഇന്ത്യക്ക് തായ്ലന്‍ഡിനെതിരെ തകര്‍പ്പന്‍ ജയം. തായ്‌ലന്‍ഡിനെ 4-1നാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. സുനില്‍ ഛേത്രി നേടിയ ഇരട്ടഗോളുകളാണ് ഇന്ത്യന്‍ വിജയത്തിന് അടിത്തറയിട്ടത്.

അ​നി​രു​ദ്ധ് ഥാ​പ്പ​യും ജെ​ജെ​യും ഒ​രോ ഗോ​ള്‍ വീ​തം നേടി. 33-ാം മി​നി​റ്റി​ല്‍ തീ​ര​സി​ല്‍ ദം​ഗ്ഡ​യി​ലൂ​ടെ താ​യ്‌​ല​ന്‍​ഡ് ഒരു ഗോള്‍ വ​ല​യി​ലാ​ക്കി.

ക്യാ​പ്റ്റ​ന്‍ സു​നി​ല്‍ ഛേത്രി​യി​ലൂ​ടെ ഇ​ന്ത്യ​യാ​ണ് ആ​ദ്യം മു​ന്നി​ലെ​ത്തി​യ​ത്. ഇ​രു​പ​ത്തി​യെ​ഴാം മി​നി​റ്റി​ല്‍ ല​ഭി​ച്ച പെ​നാ​ല്‍​റ്റി ഛേത്രി ​കൃ​ത്യ​മാ​യി ല​ക്ഷ്യ​ത്തി​ലെ​ത്തി​ച്ചു.

എ​ന്നാ​ല്‍ ഇ​ന്ത്യ​യു​ടെ സ​ന്തോ​ഷം അ​ധി​ക​നേ​രം നീ​ണ്ടി​ല്ല. 33-ാം മി​നി​റ്റി​ല്‍ തീ​ര​സി​ല്‍ ദം​ഗ്ഡ​യി​ലൂ​ടെ താ​യ്‌​ല​ന്‍​ഡ് ഒ​പ്പ​മെ​ത്തി. ര​ണ്ടാം പ​കു​തി​യി​ല്‍ ഛേത്രി​യി​ലൂ​ടെ ഇ​ന്ത്യ വീണ്ടും ഗോള്‍ നേടി. 68-ാം മി​നി​റ്റി​ല്‍ അ​നി​രു​ദ്ധ് ഥാ​പ്പ​യും 80-മി​നി​റ്റി​ല്‍ ജെ​ജെ​യും ഗോ​ള്‍ നേ​ടി​യ​തോ​ടെ താ​യ്‌​ല​ന്‍​ഡ് പരാജിതരായി.

Top