തീരരക്ഷ ഉള്‍പ്പടെ നേപ്പാളുമായി എട്ട് കരാറുകളില്‍ ഒപ്പിട്ട് ഇന്ത്യ

ന്യൂഡല്‍ഹി: തീരരക്ഷ ഉള്‍പ്പടെ നേപ്പാളുമായി എട്ട് കരാറുകളില്‍ ഇന്ത്യ ഒപ്പിട്ടു.

ഭവന നിര്‍മാണം, ഭൂകമ്പ ദുരിതാശ്വാസം, തീര സുരക്ഷ, ആരോഗ്യം, ചാര്‍ട്ടേഡ് അക്കൗണ്ട്‌സ് എന്നീ മേഖലകളില്‍ ഇരു രാജ്യങ്ങളും സഹകരിക്കും.

പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നേപ്പാള്‍ പ്രധാനമന്ത്രി ഷേര്‍ ബഹദൂര്‍ ദുബെ നടത്തിയ ഉഭയകക്ഷി ചര്‍ച്ചകള്‍ക്ക് ശേഷമാണ് ധാരണാപത്രങ്ങള്‍ ഒപ്പിട്ടത്.

നേപ്പാളുമായുള്ള ഉഭയകക്ഷി ബന്ധത്തില്‍ പരിധികളില്ലെന്നും, ഇരു രാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ചകള്‍ പോസിറ്റീവായിരുന്നുവെന്ന് മോദി പറഞ്ഞു.

132 കെവിയുടെ രണ്ട് വൈദ്യുത ട്രാൻസ്മിഷൻ പദ്ധതിയുടെ ഉദ്ഘാടനം പ്രധാനമന്ത്രിമാർ സംയുക്തമായി നിർവഹിച്ചു.

100 മെഗാ വാട്ട് അധികം വൈദ്യതി ഇന്ത്യ നേപ്പാളിന് നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി സംയുക്ത വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. ഇന്ത്യയും നേപ്പാളും പരമ്പരാഗതമായി യോജിച്ച് പ്രവർത്തിക്കുന്ന രാഷ്ട്രങ്ങളാണ്. നേപ്പാളിന്റെ സമഗ്ര വികസനത്തിന് എല്ലാ വിധ പിൻതുണയും നൽകുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

നേപ്പാളിന് നൽകുന്ന എല്ലാ വിധ പിൻതുണയ്ക്കും നന്ദിയുണ്ടെന്ന് നേപ്പാൾ പ്രധാനമന്ത്രി വ്യക്തമാക്കി. നരേന്ദ്രമോദിയുടെ വികസന പദ്ധതികളിൽ ആകൃഷ്ടനാണെന്നും അദേഹം പറഞ്ഞു. പ്രളയ ബാധിത പ്രദേശങ്ങളിൽ സംയുക്ത രക്ഷാപ്രവർത്തനം നടത്തുന്നതിനും ഇരു രാഷ്ട്രങ്ങളും തമ്മിൽ ധാരണയായി.

ബുധനാഴ്ച ദൽഹിയിലെത്തിയ നേപ്പാൾ പ്രധാനമന്ത്രി ഷെർ ബഹാദൂർ ദുബെ പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജുമായി കൂടികാഴ്ച്ച നടത്തി.

ഇരു രാജ്യങ്ങളും നയതന്ത്ര ചർച്ചകൾ നടത്തയ ശേഷം പ്രധാനമന്ത്രിമാർ സംയുക്തമായാണ് വൈദ്യുത ട്രാൻസ്മിഷൻ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചത്.

Top