ഇന്ത്യ വിവിധ രാജ്യങ്ങളിലേക്ക് അയച്ചത് 6 കോടി കൊവിഡ് വാക്സീൻ ഡോസുകൾ

ന്യൂഡൽഹി: രാജ്യത്ത് വാക്‌സിനേഷൻ നീക്കങ്ങൾ സജീവമായി നടക്കുന്നുണ്ട്. ഇന്ത്യ ഇതിനകം തന്നെ 76 രാജ്യങ്ങളിലേക്ക് 6 കോടിയിലധികം കോവിഡ് -19 വാക്സിൻ  അയച്ചിട്ടുണ്ട്. ഇതുവരെ 4.5 കോടി ഡോസുകൾ രാജ്യത്തെ ഗുണഭോക്താക്കൾക്ക് നൽകിയിട്ടുണ്ടെന്നും കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർധൻ പറഞ്ഞു.

രാജ്യത്ത് നിർമിച്ചതും വികസിപ്പിച്ചെടുത്തതുമായ വാക്സീനുകളാണ് ഇന്ത്യ 76 രാജ്യങ്ങൾക്ക് നൽകി സഹായിച്ചത്. 76 ഓളം രാജ്യങ്ങളിലേക്ക് ഇന്ത്യ 6 കോടി ഡോസ് മെയ്ഡ് ഇൻ ഇന്ത്യ കോവിഡ് വാക്സീനുകളാണ് വിതരണം ചെയ്തത്. പാക്കിസ്ഥാനും ഇറാനും ഇന്ത്യൻ നിർമിത വാക്സീനുകൾ നൽകിയിട്ടുണ്ട്.

ഐക്യരാഷ്ട്ര സഭ രൂപംകൊടുത്ത രാജ്യാന്തര കോവാക്സ് കൂട്ടായ്മയില്‍ പാകിസ്ഥാനെയും ഇറാനെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ കൂട്ടായ്മയ്ക്കു കീഴിലാണ് ഇന്ത്യന്‍ വാക്‌സീന്‍ പാക്കിസ്ഥാനു കൈമാറുന്നത്.70 ലക്ഷം ഡോസ് കൊവിഷീല്‍ഡ് വാക്സീന്‍ പാക്കിസ്ഥാനു നല്‍കുമെന്നാണ് ഇന്ത്യ അറിയിച്ചിരിക്കുന്നത്.കോവിഡ് വാക്സീനുകൾ എല്ലാ രാജ്യങ്ങൾക്കും തുല്യമായി ലഭ്യമാക്കുന്നത് ഉറപ്പാക്കാൻ ലോകത്തെ മൂന്നിൽ രണ്ട് രണ്ട് രാജ്യങ്ങളും ഒരുമിച്ച് തുടങ്ങിയ ആഗോള സഹകരണമാണ് കോവാക്സ്.

മിക്ക രാജ്യങ്ങളിലേക്കും മെയ്ഡ് ഇൻ ഇന്ത്യ വാക്സീനുകൾ ഒന്നിലധികം പദ്ധതികൾ വഴി വിതരണം ചെയ്തിട്ടുണ്ട്. അതിൽ ഗ്രാന്റ് എയ്ഡ്, കോവാക്സ് എന്നിവ ഉൾപ്പെടുന്നു. ഒന്നര മാസം മുൻപാണ് വിവിധ രാജ്യങ്ങൾക്ക് കോവിഡ് വാക്സിൻ വിതരണം ചെയ്യുന്നതിനായി ഇന്ത്യ ‘വാക്സീൻ മൈത്രി’ ആരംഭിച്ചത്.

Top