ഇന്ത്യക്ക് 10ാം സ്ഥാനം; 5ജി നെറ്റ്‍വർക്ക് വേ​ഗതയിൽ ജപ്പാനെയും ബ്രിട്ടനെയും പിന്തള്ളി

ലണ്ടൻ : 5ജി നെറ്റ്‍വർക്ക് വേ​ഗതയിൽ കാര്യത്തിൽ ജപ്പാനെയും ബ്രിട്ടനെയും പിന്തള്ളി ഇന്ത്യ. സ്പീഡ് ടെസ്റ്റ് സൈറ്റായ ‘Ookla’റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഒരു വർഷ കാലയളവിൽ 72 സ്ഥാനങ്ങളാണ് ഇന്ത്യ മുകളിലേക്ക് കയറിയത്. നിലവിൽ പത്താം സ്ഥാനത്താണ് ഇന്ത്യ. യുഎഇ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളാണ് ഏറ്റവും മുകളിൽ. മലേഷ്യയാണ് മൂന്നാം സ്ഥാനത്ത്. ഖത്തർ, ബ്രസീൽ, ഡൊമിനിക്കൻ റിപ്പബ്ലിക്, കുവൈത്ത്, മക്കാവു,സിംഗപ്പൂർ എന്നിവയും ലിസ്റ്റിലുണ്ട്. ഇന്റർനെറ്റ് ഓഫ് തിങ്സ്, വെർച്വൽ റിയാലിറ്റി തുടങ്ങി സാങ്കേതികവിദ്യകൾ ലോകത്തെ മാറ്റിമറിക്കാനൊരുങ്ങുകയാണ്. അതിവേഗ ഇന്റർനെറ്റ് ലഭ്യമാക്കുന്ന സാങ്കേതിക വിദ്യയാണ് 5ജി. ഇപ്പോൾ ലോകമെമ്പാടുമുള്ള രാഷ്ട്രങ്ങൾ 5ജിയിൽ വൻതുക ചെലവഴിച്ച് ഗവേഷണങ്ങൾ നടത്തുന്നതിന്റെയും അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പിക്കുന്നതിന്റെയും തിരക്കിലാണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

4ജിയാണ് നിലവിൽ കൂടുതൽ പേരും ഉപയോഗിക്കുന്നത്. 5ജിയിൽ ഇന്റർനെറ്റിന് നല്ല വേഗത ഉണ്ടാകും. നിലവിലെ മൊബൈൽ ടവറുകളുടേതുപോലുള്ള വിതരണ സംവിധാനങ്ങളുപയോഗിച്ചായിരിക്കില്ല 5ജി ലോകത്തു സ്ഥാപിക്കപ്പെടുന്നത്. അതിനാൽ തന്നെ പുതിയ 5ജി ടവറുകൾ സ്ഥാപിക്കേണ്ടി വരും.

5ജി ടവറുകളുടെ പ്രസാരണം ഒരു മേഖലയിൽ മാത്രമായിരിക്കും. സെൽ എന്നാണ് ഇതറിയപ്പെടുന്നത്. 4ജിയെ അപേക്ഷിച്ച് ചെറിയ തരംഗദൈർഘ്യവും വലിയ ഫ്രീക്വൻസിയുമുള്ള തരംഗങ്ങളാണു 5ജിയിൽ ഉപയോഗിക്കുന്നത്. 4ജി 1–6 ജിഗാഹെർട്സ് ഫ്രീക്വൻസിയിൽ പ്രവർത്തിക്കുമ്പോൾ 5ജി പ്രവർത്തിക്കുന്നത് 24 മുതൽ 90 ജിഗാഹെർട്സ് ഫ്രീക്വൻസിയിലാണ്. നിരവധി 5ജി ടവറുകളാണ് ഒരു മേഖലയിൽ സ്ഥാപിക്കേണ്ടി വരിക. കോവിഡിനെ തുടർന്നുള്ള ആകാംക്ഷയും ഭീതിയും 5ജി പേടിയുടെ വ്യാപ്തി വ്യാപിപ്പിച്ചിരുന്നു. തുടക്കസമയത്ത് സാങ്കേതിക വിദ്യയ്ക്കെതിരെ പ്രചാരണം നടത്താൻ നടിമാരും ബുദ്ധിജീവികളും സാമൂഹികപ്രവർത്തകരും വരെ രംഗത്തെത്തിയിരുന്നു.

വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത് അനുസരിച്ച് 5ജിക്കെതിരെ നടക്കുന്ന കുപ്രചരണങ്ങളിൽ പലതും യാതൊരു അടിസ്ഥാനവുമില്ലാത്ത ഗൂഢാലോചനാ സിദ്ധാന്തങ്ങളാണ്. 2019ലാണ് പ്രശസ്ത യുഎസ് പോപ്പ് സംഗീതജ്ഞയായ കെറി ഹിൽസൺ ചെയ്ത ട്വീറ്റ് കോവിഡ് പടരുന്നതിനു പിന്നിൽ 5ജി കാരണമാകുന്നു എന്ന രീതിയിൽ സംസാരിച്ചു. ഈ ട്വിറ്റ് 5ജിയെക്കുറിച്ചുള്ള ഭയം വളർത്താൻ കാരണമായെന്ന് റിപ്പോർട്ടുകൾ പറയുന്നു.

Top