ചൈനയില്‍ നിന്നുള്ള പാല്‍ ഇറക്കുമതി ചെയ്യുന്നതിനുള്ള വിലക്ക് നീട്ടി ഇന്ത്യ

milk

ന്യൂഡല്‍ഹി: ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യയുടെ നിര്‍ദേശപ്രകാരം ചൈനയില്‍ നിന്നുള്ള പാലും മറ്റ് അനുബന്ധ ഉത്പന്നങ്ങളും ഇറക്കുമതി ചെയ്യുന്നതിനുള്ള വിലക്ക് ഇന്ത്യ നീട്ടി.

പ്ലാസ്റ്റിക്കില്‍ അടങ്ങിയിരിക്കുന്ന മെലാമിന്‍ എന്ന രാസവസ്തു കണ്ടെത്തിയതിനേത്തുടര്‍ന്നാണ് ചെനയില്‍ നിന്ന് പാലും പാല്‍ ഉത്പന്നങ്ങളും ഇറക്കുമതി ചെയ്യുന്നതിന് വിലക്കേര്‍പ്പെടുത്തിയത്.

2008 ലാണ് ഇറക്കുമതി ചെയ്യുന്നവയില്‍ മെലാമിന്റെ അംശം കണ്ടെത്തിയത്. വിലക്ക് ഒരു വര്‍ഷത്തേക്ക് കൂടി തുടരുമെന്നാണ് വിവരങ്ങള്‍.

Top