ഡല്‍ഹി: പൗരത്വ ഭേദഗതി ചട്ടങ്ങള്‍ക്കെതിരെ പ്രതികരിച്ച അമേരിക്കയുടെ നടപടിയില്‍ കടുത്ത അതൃപ്തി അറിയിച്ച് ഇന്ത്യ. പൗരത്വ നിയമഭേദഗതിയില്‍ അമേരിക്കയുടെ നിലപാട് തള്ളിക്കളഞ്ഞ ഇന്ത്യ, അമേരിക്കയുടെ പ്രതികരണം അനാവശ്യമായിരുന്നെന്നും അറിയിച്ചു. അമേരിക്കയുടെ ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നും വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ വ്യക്തമാക്കി.
സി എ എയില്‍ അമേരിക്കയുടെ പ്രസ്താവന അനാവശ്യവും അസ്ഥാനത്തുള്ളതും തെറ്റായതുമാണെന്ന് ഇന്ത്യ അഭിപ്രായപ്പെട്ടു. സി എ എ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. അതില്‍ മറ്റ് രാജ്യങ്ങള്‍ അഭിപ്രായം പറയേണ്ടതില്ലെന്നും വിദേശകാര്യ മന്ത്രാലയം വിവരിച്ചു.