ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉല്‍പാദനം 23.9 ശതമാനമായി ഇടിഞ്ഞു

മുംബൈ: ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉല്‍പാദനം 23.9 ശതമാനമായി ഇടിഞ്ഞു. സ്വാതന്ത്ര്യാനന്തരം രാജ്യം നേരിടുന്ന ഏറ്റവും വലിയ സാമ്പത്തിക തകര്‍ച്ച സുചിപ്പിക്കുന്നതാണ് പുതിയ ജി.ഡി.പി കണക്ക്. ഏപ്രില്‍ – ജൂണ്‍ കാലയളവിലെ വളര്‍ച്ചയിലാണ് ഇത്രയും വലിയ ഇടിവ് രേഖപ്പെടുത്തിയത്.

അടുത്ത മൂന്ന് മാസം കൂടി ജി.ഡി.പിയില്‍ ഇടിവ് രേഖപ്പെടുത്തിയാല്‍ സാങ്കേതികമായി രാജ്യം സാമ്പത്തിക മാന്ദ്യത്തിലാവും. ജി.ഡി.പി ഇടിവിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം രംഗത്തെത്തി. മുന്നറിയിപ്പ് അവഗണിച്ചതിന്റെ പരിണിത ഫലമാണ് രാജ്യം അനുഭവിക്കുന്നതെന്ന് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തിയിരുന്നു.

Top