ഇന്ത്യക്കാര്‍ക്കിടയില്‍ സ്വര്‍ണ്ണഭ്രമം വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്

മുംബൈ: ഇന്ത്യന്‍ ജനങ്ങളില്‍ സ്വര്‍ണ്ണ പ്രേമം വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. ജനുവരി മുതല്‍ മാര്‍ച്ച് വരെയുളള കണക്കുകള്‍ പ്രകാരം സ്വര്‍ണ ഡിമാന്റില്‍ അഞ്ച് ശതമാനത്തിന്റെ വര്‍ധനവാണുണ്ടായിരിക്കുന്നത്.

വിവാഹ സീസണില്‍ സ്വര്‍ണത്തിന്റെ വിലയില്‍ ഇടിവ് വന്നത് വില്‍പ്പന കൂട്ടിയെന്ന് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ (ഡബ്ല്യു ജി സി) തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇക്കാലയിളവിലെ സ്വര്‍ണത്തിന്റെ ഡിമാന്റ്. 2018 ന്റെ ആദ്യ പാദത്തില്‍ സ്വര്‍ണ ഡിമാന്റ് 151.5 ടണ്‍ ആയിരുന്നത് ഇപ്പോള്‍ 159 ടണ്‍ ആയിരിക്കുകയാണ്.

ഇന്ത്യന്‍ സ്വര്‍ണത്തിന്റെ മൂല്യം 13 ശതമാനം വര്‍ധിച്ച് 47,100 കോടി രൂപയില്‍ എത്തിനില്‍ക്കുകയാണ്. മുന്‍ വര്‍ഷം ഇക്കാലയളവില്‍ 41,680 കോടി രൂപയായിരുന്നു മൂല്യം. രൂപയുടെ മൂല്യം ശക്തിയാര്‍ജിച്ചതും പ്രാദേശിക ആവശ്യകതയിലുണ്ടായ വര്‍ധനയുമാണ് സ്വര്‍ണത്തിന്റെ ഡിമാന്റ് രാജ്യത്ത് ഉയരാനിടയാക്കിയ പ്രധാന കാരണം.

Top