ഈ വര്‍ഷം മുതല്‍ മിസൈല്‍ കയറ്റുമതി ചെയ്യാനൊരുങ്ങി ഇന്ത്യ

സിംഗപ്പൂര്‍:ഇന്ത്യ ഈ വര്‍ഷം ദക്ഷിണ പൂര്‍വേഷ്യന്‍ രാജ്യങ്ങളിലേക്കും ഗള്‍ഫ് രാജ്യങ്ങളിലേക്കും മിസൈല്‍ കയറ്റുമതി ചെയ്യും. ഇരു രാജ്യങ്ങളും ഇന്ത്യയുടെ മിസൈല്‍ വാങ്ങാന്‍ താല്‍പര്യം അറിയിച്ചിട്ടുണ്ട്.

ബ്രഹ്മോസ് എയറോസ്‌പേസ് ചീഫ് ജനറല്‍ മാനേജര്‍ കമ്മഡോര്‍ എസ് കെ അയ്യരാണ് മാധ്യമങ്ങളോട് സംസാരിക്കവേ ഇക്കാര്യം അറിയിച്ചത്. ഇന്ത്യന്‍ നിര്‍മിത മിസൈലുകള്‍ ഇംഡെക്‌സ് ഏഷ്യ 2019 പ്രദര്‍ശനത്തിന് എത്തിച്ചിട്ടുണ്ട്. ഇന്ത്യ- റഷ്യ സംയുക്ത സംരംഭമാണ് ബ്രഹ്മോസ്.

ഇംഡെക്‌സ് ഏഷ്യ 2019 ല്‍ ബ്രഹ്മോസിനൊപ്പം എല്‍ ആന്‍ഡ് ടി ഡിഫന്‍സും പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നുണ്ട്. 30 രാജ്യങ്ങളില്‍ നിന്നും 23 യുദ്ധക്കപ്പലുകള്‍ ഈ വര്‍ഷത്തെ പ്രദര്‍ശനത്തിന്റെ ഭാഗമാണ്.

Top