പ്രകൃതി വാതക പാടത്തിന് 1100 കോടി ഡോളര്‍ നിക്ഷേപിക്കാന്‍ ഒരുങ്ങി ഇന്ത്യ

ടെഹ്‌റാന്‍: ഇറാനില്‍ പ്രകൃതി വാതക പാടത്തിന്റെ വികസനത്തിനായി 1100 കോടി ഡോളര്‍ നിക്ഷേപപിക്കാന്‍ തയ്യാറായി ഇന്ത്യ.

600 കോടി ഫര്‍സാദ് ബി ഫീല്‍ഡ് വികനത്തിനായും എല്‍എന്‍ജി കയറ്റുമതിയുമായി ബന്ധപ്പെട്ട പദ്ധതികള്‍ക്ക് ബാക്കി തുകയും വിനിയോഗിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ഒഎന്‍ജിസി ഓവര്‍സീസ് ഇന്‍വെസ്റ്റ് മെന്റ് യൂണിറ്റ് മാനേജിങ് ഡയറക്ടര്‍ നരേന്ദ്ര കുമാര്‍ വര്‍മ പറഞ്ഞു. വാതകം വാങ്ങാന്‍ ഇന്ത്യന്‍ കമ്പനികള്‍ താല്പര്യം പ്രകടിപ്പിച്ചതായും വര്‍മ അറിയിച്ചു.

പതിനെട്ട് ശതമാനം ന്യായമായ ലാഭം പ്രതീക്ഷിക്കുന്നതായി കണ്‍സോഷ്യത്തിന് നേതൃത്വം നല്‍കുന്ന കമ്പനി വ്യക്തമാക്കി.

സൗത്ത് പാര്‍സ് പ്രോജക്ട് വികസിപ്പിക്കുന്നതിനായി ടോട്ടല്‍ എസ്.എ എന്ന ഫ്രഞ്ച് കമ്പനിയുമായും ചൈന നാഷണല്‍ പെട്രോളിയം കോര്‍പ്പറേഷനുമായും കരാര്‍ ഒപ്പിടാന്‍ ഇറാന് പദ്ധതിയുണ്ടായിരുന്നു.

എന്നാല്‍ ഇറാന്‍ പെട്രോളിയം ആന്റ് നാഷണല്‍ ഇറാനിയന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ഫര്‍സാദ് ബി പദ്ധതിയെപ്പറ്റി പ്രതികരിക്കാന്‍ ഇതുവരെ തയ്യാറായിട്ടില്ല.

Top