പാക്കിസ്ഥാനിൽ കയറി താണ്ഡവമാടി ഇന്ത്യൻ യുദ്ധവിമാനങ്ങൾ, മാസ് പ്രതികാരം

കശ്മീര്‍ : പുല്‍വാമ ഭീകരാക്രമണത്തില്‍ ശക്തമായി തിരിച്ചടിച്ച് ഇന്ത്യ. അതിര്‍ക്കപ്പുറത്തെ ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്തെന്ന് വ്യോമസേന അറിയിച്ചു. ഇന്ന് പുലര്‍ച്ചെ 3.30നാണ് വ്യോമസേന ആക്രമണം നടത്തിയത്. ഇന്ത്യ നല്‍കിയ തിരിച്ചടിയില്‍ തകര്‍ന്നത് മൂന്ന് ജയ്‌ഷെ ഇ മുഹമ്മദ് കണ്‍ട്രോള്‍റൂമുകളാണ്.നിരവധി പാക്കിസ്ഥാന്‍ സൈനികരും കൊല്ലപ്പെട്ടിട്ടുണ്ട്.

ബാലാകോട്ടില്‍ തകര്‍ന്നത് ജയ്‌ഷെ മുഹമ്മദിന്റെ പ്രധാന താവളമാണ്. മിറാഷ് 2000 എയര്‍ക്രാഫ്റ്റ് ഉപയോഗിച്ച് നടത്തിയ ആക്രമണത്തില്‍ 1,000 കിലോ ബോംബുകളാണ് ഭീകരരുടെ ക്യാമ്പുകള്‍ തകര്‍ക്കാന്‍ ഇന്ത്യ ഉപയോഗിച്ചത്. ഇരുന്നൂറിനും മുന്നൂറിനും ഇടയില്‍ ഭീകരര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നണ് പ്രാധമിക റിപ്പോര്‍ട്ട്. ജയ്‌ഷെയുടെ ഏറ്റവും വലിയ ഭീകരപരിശീലനകേന്ദ്രമാണിത്.

ആക്രമണം നൂറുശതമാനം വിജയമെന്ന് വ്യോമസേനാവൃത്തങ്ങള്‍ അറിയിച്ചു. ഇതൊരു തുടക്കം മാത്രമാണെന്ന് പാകിസ്ഥാന് മുന്നറിയിപ്പ് നല്‍കി. വലിയ നാശനഷ്ടങ്ങള്‍ ഇന്ത്യ പാക്കിസ്ഥാനില്‍ ഉണ്ടാക്കിയെന്നാണ് സൂചന. വരും ദിനങ്ങളിലും ഇത് തുടരും. വ്യോമസേനയെ ഉദ്ദരിച്ച് വാര്‍ത്താ ഏജന്‍സിയാണ് ആക്രമണ വിവരം പുറത്തു വിട്ടത്.

ഇതോടെ അമേരിക്ക,റഷ്യ, ഇസ്രയേല്‍ തുടങ്ങിയ രാജ്യങ്ങള്‍ സ്വീകരിക്കുന്ന ആക്രമണ രീതിയിലേക്കാണ് ഇന്ത്യ മാറിയിരിക്കുന്നത്. അതിര്‍ത്തി കടന്ന് ഏറെ ദൂരം സഞ്ചരിച്ച് പാക്കിസ്ഥാനില്‍ തന്നെയാണ് ഇന്ത്യ ആക്രമണം നടത്തിയിരിക്കുന്നത്.ഇരുപത്തിയൊന്ന് മിനിറ്റ് നീണ്ടുനിന്നു ആക്രമണം.

കശ്മീരിലെ ഭീകരതാവളങ്ങളില്‍ ഇന്ത്യന്‍ സേന ആക്രമണം ശക്തമാക്കിയതോടെ അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ പാക്കിസ്ഥാനും ലംഘിച്ചിരുന്നു. രജൗജിയിലും പൂഞ്ചിലും അതിശക്തമായ വെടിവയ്പ്പാണ് നടക്കുന്നത്. എന്നാല്‍ ഇവിടേയും ആയുധം വിട്ട് തിരിച്ചോടേണ്ട ഗതികേടിലാണ് പാക് സൈന്യം. പുല്‍വാമ ആക്രമണത്തില്‍ ശക്തമായി തിരിച്ചടിക്കാനുള്ള തീരുമാനം എടുത്തത് പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെയായിരുന്നു.

ഭീകരാക്രമണം നടന്നതിന് പിന്നാലെ ഡല്‍ഹിയില്‍ മോദിയുടെ വസതിയില്‍ ഉന്നതതലയോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തില്‍ തിരിച്ചടിക്കാന്‍ ഇന്ത്യക്ക് എത്രത്തോളം സജ്ജീകരണങ്ങള്‍ തയ്യാറായിട്ടുണ്ടെന്ന് മോദി ആരാഞ്ഞു. തുടര്‍ന്നാണ് വ്യോമാതിര്‍ത്തി ലംഘിച്ച് ഭീകരരുടെ ക്യാമ്പുകള്‍ ആക്രമിച്ച് തിരിച്ച് വരാന്‍ തീരുമാനമെടുത്തത്. എന്നാല്‍ ഇതിനപ്പുറവും ആക്രമിച്ചിട്ടാണ് ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ തിരികെയെത്തിയിരിക്കുന്നത്.

Top