ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് നാലാം മെഡല്‍ ; ഷൂട്ടിങ് ട്രാപ്പ് ഇനത്തില്‍ നേടിയത് വെള്ളി

ജക്കാര്‍ത്ത : ഏഷ്യന്‍ ഗെയിംസ് കായിക മാമാങ്കത്തില്‍ ഇന്ത്യ നാലാം മെഡല്‍ സ്വന്തമാക്കി. പുരുഷവിഭാഗം ഷൂട്ടിങ് ട്രാപ്പ് ഇനത്തില്‍ കൗമാരതാരം എല്‍ ലക്ഷ്യയാണ് ഇന്ത്യക്കായി ഇന്ന് വെള്ളി നേടിയത്. 10 മീറ്റര്‍ എയര്‍ റൈഫിളില്‍ ദീപക് കുമാറും ഇന്ത്യക്കായി ഇന്ന് മെഡല്‍ നേടിയിരുന്നു.

11 സ്വര്‍ണം അടക്കം 21 മെഡലുകളുമായി ചൈനയാണ് മെഡല്‍പ്പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. ഒരു സ്വര്‍ണവും രണ്ട് വെള്ളിയും ഒരു വെങ്കലവുമടക്കം നാലു മെഡലുകളുള്ള ഇന്ത്യ ഏഴാം സ്ഥാനത്താണ്.

ഗുസ്തിയില്‍ വിനേശ് ഫോഗട്ട് ഫൈനലില്‍ എത്തിയിട്ടുണ്ട്. എന്നാല്‍ കബഡിയില്‍ ഇന്ത്യ കൊറിയയോട് തേല്‍വി ഏറ്റുവാങ്ങി.

Top