ഭീകരവാദം നേരിടാന്‍ ജര്‍മ്മനിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് ഇന്ത്യ

ന്യൂഡല്‍ഹി: ഭീകരവാദം നേരിടാന്‍ ജര്‍മ്മനിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇരു രാജ്യങ്ങളും 17 കരാറുകളില്‍ ഒപ്പുവെച്ചു. അഞ്ചാമത് ഇന്ത്യ-ജര്‍മ്മനി സര്‍ക്കാര്‍തല കൂടിയാലോചനയ്‌ക്കൊടുവില്‍ പ്രതിരോധം, വിദ്യാഭ്യാസം, കായികം തുടങ്ങി നിരവധി മേഖലകളിലെ സഹകരണത്തിനുള്ള 17 കരാറുകളിലാണ് ഇരു രാജ്യങ്ങളും ഒപ്പുവെച്ചത്.

ഇന്ത്യയുടെ വികസനത്തിന് ജര്‍മ്മനി പോലെ ഒരു സാങ്കേതിക ശക്തിയുടെ സഹായം ഏറെ അനിവാര്യമാണെന്ന് പറഞ്ഞ മോദി തമിഴ്‌നാട്ടിലും ഉത്തര്‍പ്രദേശിലും വ്യവസായ ഇടനാഴിയില്‍ മുതല്‍മുടക്കാന്‍ ജര്‍മ്മനിയെ ക്ഷണിച്ചു. മെര്‍ക്കലുമായുള്ള ചര്‍ച്ചയില്‍ പാക് കേന്ദീകൃത ഭീകരവാദത്തെക്കുറിച്ചും ഇന്ത്യ ഉന്നയിച്ചു.

Top