അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യന്‍ ജി.ഡി.പി. കുറയും

ലണ്ടന്‍: ഇന്ത്യന്‍ ജി.ഡി.പി. അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ കുറയുമെന്ന് റിപ്പോര്‍ട്ട്. ക്രെഡിറ്റ് റേറ്റിങ് ഏജന്‍സിയായ ഫിച്ച് റേറ്റിങ്‌സാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. 2019-20 സാമ്പത്തിക വര്‍ഷത്തില്‍ വളര്‍ച്ചാ നിരക്ക് മുന്‍പ് പ്രവചിച്ചതിനെക്കാള്‍ കുറവായിരിക്കുമെന്നാണ് ഫിച്ച് പറയുന്നത്.

ഈ വര്‍ഷത്തില്‍ ജി.ഡി.പി.യില്‍ ഏഴ് ശതമാനം വളര്‍ച്ച പ്രതീക്ഷിച്ചെങ്കിലും 6.8 ശതമാനം വളര്‍ച്ച മാത്രമേ ഉണ്ടാകൂവെന്ന് ഏജന്‍സി ചൂണ്ടിക്കാട്ടി. തൊട്ടടുത്ത വര്‍ഷം 7.1 ശതമാനം വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്. 2018-19 സാമ്പത്തിക വര്‍ഷത്തില്‍ 7.2 ശതമാനം ഉയര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്.

വായ്പ പലിശനിരക്കുകളില്‍ ആര്‍.ബി.ഐ. മാറ്റം വരുത്തിയതാണ് നിരക്കു കുറയാന്‍ കാരണം.

Top