ഇന്ത്യയില്‍ 18 ദിവസത്തിന് ശേഷം ഇന്ധന വിലയില്‍ വര്‍ധനവ്

fuel price

18 ദിവസത്തിന് ശേഷം ഇന്ത്യയില്‍ ഇന്ധന വിലയില്‍ വര്‍ധനവ് ഉണ്ടായിരിക്കുന്നു. ദില്ലിയില്‍ പെട്രോളിന് ലിറ്ററിന് 15 പൈസയും ഡീസലിന് 18 പൈസയുമാണ് ഉയര്‍ന്നത്. പെട്രോളിന് ലിറ്റിന് 90.55 ആണ് നിരക്ക്. ഡീസലിന് ലിറ്ററിന് 80.91 പൈസയുമായി വര്‍ധിച്ചു. മുംബൈയില്‍ 96.95 പൈസയാണ് പെട്രോളിന് ലിറ്ററിന് ഈടാക്കുന്നത്. ഡീസലിന് 97 രൂപ 98 പൈസയുമായി മുംബൈയില്‍ ഉയര്‍ന്നു. മുംബൈയിലാണ് മെട്രോ നഗരങ്ങളില്‍ വെച്ച് ഏറ്റവും ഉയര്‍ന്ന നിരക്ക് ഇന്ധനത്തിനുള്ളത്.

ചെന്നൈയില്‍ പെട്രോളിന് 92 രൂപ 55 പൈസയാണ്. ഡീസലിനാണെങ്കില്‍ 85 രൂപ 78 പൈസയും. കൊല്‍ക്കത്തയില്‍ 90 രൂപ 76 പൈസയാണ് പെട്രോളിന് ഈടാക്കുന്നത്. ഡീസലിന് 83 രൂപ 78 പൈസയും. ഇന്ത്യന്‍ ക്രൂഡിന്റെ വില മെയ് മൂന്നിന് 65.71 ഡോളറായി ഉയര്‍ന്നിരുന്നു. കൊവിഡിനെ തുടര്‍ന്ന് ഇത് 19.90 ഡോളറായി താഴേക്ക് വീണിരുന്നു. ഏപ്രിലില്‍ ഇത് 63.40 ആയി ഉയര്‍ന്നിരുന്നു. അതേസമയം പെട്രോളിയം കമ്പനികള്‍ക്കാണ് വില നിര്‍ണയ അധികാരമെങ്കിലും തെരഞ്ഞെടുപ്പ് സമയത്ത് ഇന്ധന വില കൂടിയിരുന്നില്ല. അതുകൊണ്ട് കേന്ദ്ര സര്‍ക്കാരിന് ഇതിനെ സ്വാധീനിക്കാന്‍ സാധിക്കും എന്ന അഭ്യൂഹം ശക്തമാണ്.

അതേസമയം സംസ്ഥാന തലത്തിലുള്ള ഒഎംസികളും കേന്ദ്ര സര്‍ക്കാരും ഇന്ധന വിലയും തെരഞ്ഞെടുപ്പും തമ്മില്‍ ബന്ധമില്ലെന്നാണ് ആവര്‍ത്തിക്കുന്നത്. വില നിര്‍ണയാധികാരത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നാണ് മോദി സര്‍ക്കാരിന്‌റെ നിലപാട്. അമേരിക്കയും ഓസ്ട്രേലിയയും കൊണ്ടുവന്ന നയമാണ് ഇപ്പോള്‍ ഇന്ത്യയിലും നടപ്പാക്കിയതെന്നാണ് സര്‍ക്കാര്‍ വാദം. ആഗോള വിപണിയിലെ വിലയ്ക്ക് അനുസരിച്ച് നിത്യേന വിലയില്‍ മാറ്റം വരുന്നതാണ് ഈ നയം. വില കൂടുകയോ കുറയുകയോ ചെയ്യാം. എന്നാല്‍ അന്താരാഷ്ട്ര വിപണിയില്‍ വലിയ രീതിയില്‍ ഇന്ധന വില ഇടിഞ്ഞിട്ടും ഇന്ത്യയിലെ വിലയില്‍ മാറ്റം വരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായിരുന്നില്ല.

Top