ലോക്ക്ഡൗണില്‍ യാത്രാ നിയന്ത്രണം; ഇന്ധന ഉപഭോഗത്തില്‍ 45.8 ശതമാനം കുറവ്

ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപനത്തെ ചെറുക്കുന്നതിന് ലോക്ക്ഡൗണും യാത്രാ നിയന്ത്രണവും ഏര്‍പ്പെടുത്തിയതോടെ രാജ്യത്തെ ഇന്ധന ഉപഭോഗം ഏപ്രിലില്‍ 45.8 ശതമാനം കുറഞ്ഞു. മുന്‍ വര്‍ഷത്തെ കണക്കുകളെ അടിസ്ഥാനമാക്കി ഏറ്റവും താഴ്ന്ന നിരക്കാണിത്. ഏപ്രിലിലെ ഇന്ധന ഉപഭോഗം ആകെ 9.93 ദശലക്ഷം ടണ്‍ ആണ്. 2007 ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണിതെന്ന് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.

മാര്‍ച്ച് 24 ന് പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ കാരണം രാജ്യം സ്തംഭനാവസ്ഥയിലായപ്പോള്‍ ഇന്ധന റീട്ടെയിലര്‍മാര്‍ക്ക് ഏപ്രിലിലെ ആദ്യ രണ്ടാഴ്ചയ്ക്കുള്ളില്‍ 50 ശതമാനം കുറവ് വില്‍പ്പനയാണ് റിപ്പോര്‍ട്ട് ചെയ്തത്. എയര്‍, റെയില്‍, മെട്രോ, റോഡ് മാര്‍ഗം ജനങ്ങളുടെ അന്തര്‍സംസ്ഥാന യാത്ര എന്നിവ ഇപ്പോഴും നിരോധിച്ചിട്ടുണ്ടെങ്കിലും അപകടസാധ്യത കുറഞ്ഞ പ്രദേശങ്ങളില്‍ ചില ഇളവുകള്‍ നല്‍കി സര്‍ക്കാര്‍ മെയ് 17 വരെ ലോക്ക്ഡൗണ്‍ നീട്ടിയിരിക്കുകയാണ്.

Top