khulbushan yadav issue India freezes bilateral talks with Pakistan

ന്യൂഡല്‍ഹി: കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷയില്‍ പ്രതിഷേധിച്ച് പാകിസ്ഥാനെതിരെ നടപടി ശക്തമാക്കി ഇന്ത്യ.

കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷയില്‍ പ്രതിഷേധിച്ച് പാകിസ്ഥാനുമായുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ ഇന്ത്യ മരവിപ്പിച്ചു.

സമുദ്രസുരക്ഷയില്‍ തിങ്കളാഴ്ച നടക്കാനിരുന്ന ചര്‍ച്ചയില്‍ നിന്ന് ഇന്ത്യ പിന്‍മാറിയത്. പാകിസ്ഥാനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ പാക് വിദേശകാര്യ മന്ത്രാലയത്തെ ഇന്ത്യയുടെ തീരുമാനം അറിയിച്ചു.

പാക് സമുദ്ര സുരക്ഷാ എജന്‍സിയും ഇന്ത്യന്‍ കോസ്റ്റുഗാര്‍ഡും തമ്മിലാണ് ചര്‍ച്ചകള്‍ നടക്കേണ്ടിയിരുന്നത്. 2005 ല്‍ ഇരുരാജ്യങ്ങളും തമ്മില്‍ ഒപ്പുവെച്ച കരാര്‍ പ്രകാരം ഇരുരാജ്യങ്ങള്‍ക്കുമിടയിലെ സമുദ്രത്തിലെ എക്‌സ്‌ക്ലൂസീവ് എക്കണോമിക് സോണുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പരസ്പരം കൈമാറാറുണ്ട്.

അതിര്‍ത്തി ലംഘനം, സമുദ്ര മലിനീകരണം, ദുരന്തങ്ങള്‍, കള്ളക്കടത്ത്, കടല്‍ കൊള്ള, തുടങ്ങിയ വിഷയങ്ങളില്‍ പരസ്പരം സഹകരണവും കരാര്‍ പ്രകാരം ഇരുരാജ്യങ്ങളും നടത്താറുണ്ട്.

Top