ഇന്ത്യ ഇന്ന് കന്നിയങ്കത്തിന് ഇറങ്ങും; എതിരാളി ദക്ഷിണാഫ്രിക്ക

ക്രിക്കറ്റ് പ്രേമികളുടെ കാത്തിരിപ്പിന് ഇനി മണിക്കൂറുകള്‍ മാത്രം. ഏകദിന ലോകകപ്പില്‍ ഇന്ത്യ ഇന്ന് കന്നിയങ്കത്തിന് ഇറങ്ങും. ഇന്ന് സതാംപ്റ്റനിലെ റോസ്ബൗളില്‍ നടക്കുന്ന പോരാട്ടത്തില്‍ ദക്ഷിണാഫ്രിക്കയാണ് ഇന്ത്യയുടെ എതിരാളി.പന്ത്രണ്ടാം ലോകകപ്പില്‍ ഇന്ത്യയ്ക്ക് ഇത് ആദ്യ മത്സരമാണെങ്കില്‍ ദക്ഷിണാഫ്രിക്കയുടെ മൂന്നാം മത്സരമാണ്.

അദ്യ രണ്ട് മത്സരങ്ങളങ്ങില്‍ പരാജയം ഏറ്റുവാങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് ഇത് നിര്‍ണായക മത്സരമാണ്. ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടിനോട് 104 റണ്‍സിനും ബംഗ്ലാദേശിനോട് 21 റണ്‍സിനുമാണ് ദക്ഷിണാഫ്രിക്ക പരാജയപ്പെട്ടത്.

തോളെല്ലിന് പരിക്കേറ്റ വെറ്ററന്‍ പേസ് ബൗളര്‍ ഡെയ്ല്‍ സ്റ്റെയ്ന്‍ ലോകകപ്പില്‍ കളിക്കില്ല. ഡെയ്ല്‍ സ്റ്റെയ്‌നിന് പകരം മറ്റൊരു പേസ് ബൗളര്‍ ബ്യൂറന്‍ ഹെന്റിക്ക്‌സ് ആയിരിക്കും ദക്ഷിണാഫ്രിക്കന്‍ ടീമില്‍ കളിക്കുക. ഐ.പി.എല്ലില്‍ ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സിനുവേണ്ടി കളിക്കുന്നതിനിടെയാണ് സ്റ്റെയ്‌നിന് പരിക്കേറ്റത്.

ഇന്ത്യന്‍ ടീമില്‍ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങളിലുള്ള വിരാട് കോലിയും രോഹിത് ശര്‍മയും ബാറ്റിങിന് ഇറങ്ങും. ഇന്ത്യ ടീമിന് തലവേദനയായിരുന്ന നാലാം നമ്പര്‍ പോസിഷനില്‍ ലോകേഷ് രാഹുല്‍ ബാറ്റിംഗിന് ഇറങ്ങും.

സാധ്യത ടീം
ഇന്ത്യ: വിരാട് കോഹ്‌ലി (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ, ലോകേഷ് രാഹുല്‍, എം.എസ്. ധോണി, കേദാര്‍ ജാദവ്/ രവീന്ദ്ര ജഡേജ, ഹാര്‍ദിക് പാണ്ഡ്യ, കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചാഹല്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി/ ഭുവനേശ്വര്‍ കുമാര്‍.

ദക്ഷിണാഫ്രിക്ക: ഫാഫ് ഡുപ്ലെസി (ക്യാപ്റ്റന്‍) ക്വിന്റണ്‍ ഡി കോക്ക്, ഹാഷിം അംല, അയ്ഡന്‍ മാര്‍ക്രം, റാസി വാന്‍ഡെര്‍, ഡ്യുസ്സെന്‍, ജെ.പി. ഡുമിനി, ആന്‍ഡിലെ ഫെഹ്ലുക്വായോ, ക്രിസ് മോറിസ്, ഡ്വെയന്‍ പ്രിറ്റോറിയസ്, കാഗിസോ റബാഡ, ഇമ്രാന്‍.

Top