ഇന്ത്യ ഏറ്റവുമധികം ഇഷ്ടപ്പെട്ടത് മാരുതി കാറുകള്‍;രണ്ടാം സ്ഥാനം പിടിച്ചത് ഹ്യൂണ്ടായ്

2018 എന്നത് കാര്‍ നിര്‍മ്മാതാക്കളെ സംബന്ധിച്ചിടത്തോളം മറക്കാനാവാത്ത ഒരു വര്‍ഷമാണ്. ഒട്ടേറെ കാറുകളാണ് മുഖം മിനുക്കിയും രൂപമാറ്റം വരുത്തിയും വിപണിയിലേക്ക് പുതുതായ് എത്തിയത്.

ഈ വര്‍ഷം അവസാനിക്കുമ്പോള്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട കാറുകളുടെ പട്ടികയില്‍ മാരുതി സുസുക്കിയാണ് മുന്നിലെത്തിയിരിക്കുന്നത്, തൊട്ടുപുറകിലുള്ള ഹ്യുണ്ടായിയും ഇന്ത്യന്‍ വിപണിയില്‍ നല്ല വളര്‍ച്ചയാണ് കാഴ്ചവച്ചത്. സാന്‍ട്രോയെ ഇന്ത്യന്‍ വിപണിയില്‍ എത്തിച്ചതാണ് കൊറിയന്‍ കമ്പനിയെ ഈ നേട്ടം കൈവരിക്കാന്‍ സഹായിച്ചത്.

ഇന്ത്യന്‍ വിപണിയില്‍ ലഭ്യമായ കോമ്പാക്ട് സെഡാന്‍ ശ്രേണിയിലെ മികച്ച കാറുകളില്‍ ഒന്നാണ് മാരുതി ഡിസൈര്‍. മാരുതി സ്വിഫ്റ്റ് അടിസ്ഥാനമാക്കി നിര്‍മ്മിച്ച ഡിസൈര്‍, എല്ലാ മാസവും ഇന്ത്യന്‍ വിപണിയില്‍ വിറ്റഴിക്കുന്ന കാറുകളുടെ പട്ടികയില്‍ മുന്നിലെത്തുന്ന വാഹനമാണ്.

Top