ഇന്ത്യയുടെ ആദ്യത്തെ അതിവേഗ ട്രെയിന്‍ ആദ്യയാത്രയില്‍ തന്നെ പണിമുടക്കി

ന്യൂഡല്‍ഹി; പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ ഫ്ളാഗ് ഓഫ് ചെയ്ത ഇന്ത്യയുടെ അതിവേഗ തീവണ്ടി വന്ദേ ഭാരത് എക്‌സ്പ്രസ് ബ്രേക്ക്ഡൗണായി. ആദ്യ യാത്ര കഴിഞ്ഞ് മടങ്ങവെയാണ് സംഭവം. ഡല്‍ഹിയില്‍ നിന്ന് 200 കിലോമീറ്ററോളം അകലെ വച്ചാണ് ബ്രേക്ക് ഡൗണ്‍ ആയത്.

നാളെ മുതല്‍ ട്രെയിന്‍ യാത്രക്കാര്‍ക്കായി സര്‍വീസ് ആരംഭിക്കാനിരിക്കെയാണ് സംഭവം. ഡല്‍ഹി-വാരണാസി റൂട്ടില്‍ സര്‍വീസ് നടത്തുന്ന ഇന്ത്യയുടെ അതിവേഗ തീവണ്ടി വന്ദേഭാരത് എക്‌സ്പ്രസ് ഇന്നലെയായിരുന്നു പധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തത്.

വാരണാസിയില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള മടക്ക യാത്ര തുടങ്ങി കുറച്ച് കഴിഞ്ഞതോടെ ട്രെയിനില്‍ നിന്ന് ശബ്ദം കേള്‍ക്കാന്‍ തുടങ്ങി. പിന്നീട് ട്രെയിന്‍ ബ്രേക്ക് ഡൗണ്‍ ആവുകയും പല കോച്ചുകളിലും വൈദ്യുതി ബന്ധം തകരാറിലാവുകയും ചെയ്തു. തുടര്‍ന്ന് ട്രെയിനിലുള്ള മാധ്യമപ്രവര്‍ത്തകരെ ഉള്‍പ്പെടെ വേറെ ട്രെയിനുകളിലേക്ക് മാറ്റി. ട്രാക്കിലുണ്ടായിരുന്ന പശുവിനെ ഇടിച്ചതാകാം തകരാറിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ട്രെയിന്റെ തകരാര്‍ അടിയന്തരമായി പരിഹരിക്കാനാകാത്തതെന്ന് എന്‍ജിനീയര്‍മാര്‍ പറയുന്നു

Top