യു​ എ​ൻ വാ​ഹ​ന​ത്തി​നു​നേ​രെ ഇ​ന്ത്യ വെ​ടി​വ​യ്പ് ന​ട​ത്തി​യെ​ന്ന് പാ​ക്കി​സ്ഥാ​ൻ

റാ​വ​ൽ​പ്പി​ണ്ടി: യു​ എ​ൻ വാ​ഹ​ന​ത്തി​നു നേ​ർ​ക്ക് ഇ​ന്ത്യ​ൻ സൈ​ന്യം വെ​ടി​വ​യ്പ് ന​ട​ത്തി​യെ​ന്ന് പാ​ക്കി​സ്ഥാ​ൻ.

നി​യ​ന്ത്ര​ണ​രേ​ഖ​യി​ലെ ഖ​ൻ​ജാ​ർ സെ​ക്ട​റി​ൽ നി​രീ​ക്ഷ​ണ​ത്തി​നെ​ത്തി​യ യു​എ​ൻ സൈ​നി​ക നി​രീ​ക്ഷ​ണ സം​ഘ​ട​ന​യു​ടെ വാ​ഹ​ന​ത്തി​നു നേ​ർ​ക്കാ​ണ് സൈ​ന്യം വെ​ടി​യു​തി​ർ​ത്ത​തെ​ന്ന് പാ​ക് മാ​ധ്യ​മ​മാ​യ ദി ​ന്യൂ​സ് റി​പ്പോ​ർ​ട്ട് ചെ​യ്തു.

മേ​ജ​ർ ഇ​മ്മാ​നു​വ​ൽ, മേ​ജ​ർ മി​ർ​കോ എ​ന്നി​വ​രാ​ണ് യു​എ​ൻ വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്നു. വാ​ഹ​ന​ത്തി​ലെ നീ​ല പ​താ​ക അ​വ​ഗ​ണി​ച്ചാ​യി​രു​ന്നു ഇ​ന്ത്യ​ൻ വെ​ടി​വ​യ്പ്പെ​ന്നും ആ​ഭ്യ​ന്ത​ര വ​കു​പ്പ് പു​റ​ത്തി​റ​ക്കി​യ വാർത്താകു​റി​പ്പി​ൽ ആ​രോ​പി​ക്കു​ന്നു.

Top