ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റില്‍ വിജയത്തിനായി ഇന്ത്യ പൊരുതുന്നു; മൂന്ന് വിക്കറ്റുകള്‍ നഷ്ടം

ഹൈദരാബാദ്: ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റില്‍ വിജയത്തിനായി ഇന്ത്യ പൊരുതുന്നു. രണ്ടാം സെഷന്‍ പൂര്‍ത്തിയാകുമ്പോള്‍ രണ്ടാം ഇന്നിംഗ്‌സില്‍ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 95 റണ്‍സെന്ന നിലയിലാണ്. യശസ്വി ജയ്‌സ്വള്‍, രോഹിത് ശര്‍മ്മ, ശുഭ്മാന്‍ ഗില്‍ എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.

ഇരട്ട സെഞ്ച്വറിക്കരികെ 196 റണ്‍സില്‍ പുറത്താകാനായിരുന്നു ഒലി പോപ്പിന്റെ വിധി. രണ്ടാം ഇന്നിംഗ്‌സില്‍ ഇംഗ്ലണ്ട് 420 റണ്‍സെടുത്ത് ഓള്‍ ഔട്ടായി. ഇന്ത്യയ്ക്ക് വേണ്ടി ജസ്പ്രീത് ബുംറ നാലും രവിചന്ദ്രന്‍ അശ്വിന്‍ മൂന്നും രവീന്ദ്ര ജഡേജ രണ്ടും വിക്കറ്റ് വീഴ്ത്തി.

മത്സരത്തില്‍ വിജയത്തിനായി ഇന്ത്യയ്ക്ക് 136 റണ്‍സ് കൂടെ വേണം. 21 റണ്‍സോടെ കെ എല്‍ രാഹുലും 17 റണ്‍സോടെ അക്‌സര്‍ പട്ടേലുമാണ് ക്രീസിലുള്ളത്. ഇംഗ്ലണ്ടിനായി മൂന്ന് വിക്കറ്റ് വീഴ്ത്തിയതും സ്പിന്നര്‍ ടോം ഹാര്‍ട്ട്‌ലിയാണ്. നാലാം ദിനം ആറിന് 316 റണ്‍സെന്ന നിലയിലാണ് ഇംഗ്ലണ്ട് ബാറ്റിംഗ് പുഃനരാരംഭിച്ചത്. അതിവേഗം റണ്‍സ് ഉയര്‍ത്താനായിരുന്നു ഇംഗ്ലീഷ് താരങ്ങള്‍ ശ്രദ്ധിച്ചത്. റെഹാന്‍ അഹമ്മദ് 28ഉം ടോം ഹാര്‍ട്‌ലി 34ഉം റണ്‍സെടുത്ത് പുറത്തായി.

Top