മഴ കളിമുടക്കി; ഇന്ത്യ-ന്യൂസിലന്‍ഡ് സെമി നാളെ പുനഃരാരംഭിക്കും

മാഞ്ചസ്റ്റര്‍:മഴ വില്ലനായതോടെ തടസ്സപ്പെട്ട ഇന്ത്യാ-ന്യൂസീലന്‍ഡ് മത്സരം റിസര്‍വ് ദിനമായ ബുധനാഴ്ച പുനഃരാരംഭിക്കും. നാല്‍പത്തിയാറാം ഓവറിന്റെ ആദ്യ പന്തെറിഞ്ഞതിനുശേഷമാണ് മഴ പെയ്തു തുടങ്ങിയത്. പിന്നീട് ഇന്ത്യന്‍ സമയം രാത്രി 10.55 വരെ കാത്തുനിന്നശേഷമാണ് പിച്ച് പരിശോധിച്ച അമ്പയര്‍മാരുടെ തീരുമാനം അനുസരിച്ച മത്സരം ബുധനാഴ്ചത്തേയ്ക്ക് മാറ്റാന്‍ തീരുമാനിച്ചത്.

ബുധനാഴ്ച 46.2 ഓവര്‍ മുതലാവും മത്സരം തുടങ്ങുക. 3.5 ഓവര്‍ കൂടിയാണ് ന്യൂസീലന്‍ഡ് ഇന്നിങ്‌സില്‍ ഇനി ശേഷിക്കുന്നത്. ഇന്നത്തെ സ്‌കോറിലായിരിക്കും ന്യൂസിലന്‍ഡ് ബാറ്റിംഗ് തുടങ്ങുക. നാളെയും മഴ പെയ്തു മത്സരം മുടങ്ങിയാല്‍ ഇന്ത്യ ഫൈനലില്‍ പ്രവേശിക്കും.

Top