ബ്രിട്ടനേയും ഫ്രാന്‍സിനെയും മറികടന്ന് ലോകത്തിലെ അഞ്ചാമത്തെ ശക്തിയായി ഇന്ത്യ

ന്യൂഡല്‍ഹി: ബ്രിട്ടനേയും ഫ്രാന്‍സിനെയും മറികടന്ന് ലോകത്തിലെ അഞ്ചാമത്തെ ശക്തിയായി ഇന്ത്യ. 2019ലെ സാമ്പത്തിക റിപ്പോര്‍ട്ട് പ്രകാരമാണ് ഇന്ത്യ അഞ്ചാമത്തെ ശക്തിയായത്. അമേരിക്കയിലെ വേള്‍ഡ് പോപ്പുലേഷന്‍ റിവ്യുവിന്റെ റിപ്പോര്‍ട്ട് പ്രകാരമാണിത്. ഇന്ത്യയിലെ സാമ്പത്തിക നയത്തില്‍ മാറ്റങ്ങള്‍ രാജ്യത്തെ കുതിപ്പിലേക്ക് നയിക്കുകയാണ് എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

2019ല്‍ 2.94 ലക്ഷം കോടി യു.എസ് ഡോളറാണ് ഇന്ത്യയുടെ ജി.ഡി.പി. അതേസമയം ബ്രിട്ടന്റേത് 2.83 ലക്ഷം കോടി യു.എസ് ഡോളറും ഫ്രാന്‍സിന്റേത് 2.71 ലക്ഷം കോടി യു.എസ് ഡോളറുമാണ്. വാങ്ങല്‍ ശേഷിയില്‍ (പര്‍ച്ചേസിംഗ് പവര്‍ പാരിറ്റി) ജപ്പാനെയും ജര്‍മനിയെയും മറികടന്ന് ഇന്ത്യയുടെ ജി.ഡി.പി 10.51 ലക്ഷം കോടി യു.എസ് ഡോളറിലെത്തി. അതേസമയം ഇന്ത്യയുടെ ജി.ഡി.പി വളര്‍ച്ചയില്‍ തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ഇടിവുണ്ടാകുമെന്ന് (7.5 ശതമാനത്തില്‍ നിന്ന് 5 ശതമാനത്തിലേക്ക്) റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.1990കളിലെ പുത്തന്‍ സമ്പത്തിന നയങ്ങളാണ് ഇന്ത്യയെ സാമ്പത്തിക വളര്‍ച്ചയിലേക്ക് നയിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

Top