വനിതകളുടെ ഷൂട്ടിങ് റേഞ്ചില്‍ ഫൈനല്‍ യോഗ്യത നേടാനാകാതെ ഇന്ത്യ

ടോക്യോ: ഷൂട്ടിങ് റേഞ്ചില്‍ ഇന്ത്യയ്ക്ക് നിരാശ. വനിതകളുടെ 50 മീറ്റര്‍ റൈഫിള്‍ 3 പൊസിഷനിലും ഇന്ത്യയ്ക്ക് ഫൈനലിന് യോഗ്യത നേടാനായില്ല. ഈ ഇനത്തില്‍ ഇന്ത്യയ്ക്കായി മത്സരിച്ച അഞ്ജും മൗദ്ഗിലിനും തേജസ്വിനി സാവന്തിനും യഥാക്രമം 15, 33 സ്ഥാനങ്ങളിലെത്താനേ സാധിച്ചുള്ളൂ.

നീലിങ്, പ്രോണ്‍, സ്റ്റാന്‍ഡിങ് പൊസിഷനുകളിലായി യഥാക്രമം 390, 395, 382 പോയന്റുകളുമായി 1167 ടോട്ടല്‍ പോയന്റാണ് അഞ്ജും മൗദ്ഗിലിന് നേടാനായത്. തേജസ്വിനി സാവന്തിനാകട്ടെ 384, 394, 376 എന്നിവയടക്കം 1154 പോയന്റും.

 

Top