ലഡാക്കില്‍ പിടിയിലായ സൈനികനെ ഇന്ത്യ ചൈനയ്ക്ക് കൈമാറി

ഡല്‍ഹി: അതിര്‍ത്തിയില്‍ ലഡാക്കിനോടു ചേര്‍ന്ന് പിടിയിലായ സൈനികനെ ഇന്ത്യ ചൈനയ്ക്ക് കൈമാറി. ചോദ്യം ചെയ്ത ശേഷമാണ് കഴിഞ്ഞദിവസം രാത്രിയോടെ സൈനികനെ കൈമാറിയത്. കിഴക്കന്‍ ലഡാക്കിലെ ചുഷുല്‍- മോള്‍ഡോ അതിര്‍ത്തിയില്‍വെച്ചാണ് സൈനികനെ കൈമാറിയത്. ഞായറാഴ്ച രാത്രിയാണ് ചുമാര്‍ – ഡെംചോക് മേഖലയില്‍നിന്ന് സൈനികന്‍ പിടിയിലായത്. സൈനികനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ചൈനീസ് സൈന്യം ഇന്ത്യന്‍ സേനയെ സമീപിച്ചിരുന്നു. രാജ്യാന്തര നിയമങ്ങള്‍ പാലിച്ചാണ് ഇന്ത്യ സൈനികനെ മോചിപ്പിച്ചത്.

ഇയാളുടെ ലക്ഷ്യം ചാരപ്രവര്‍ത്തനമായിരുന്നോ എന്നാണ് പരിശോധിച്ചത്. തന്റെ യാക്ക് വീണ്ടെടുക്കാനാണ് ഇന്ത്യയിലേക്ക് പ്രവേശിച്ചതെന്നാണ് സൈനികന്‍ പറയുന്നത്. ഒറ്റയ്ക്കാണ് ഇയാള്‍ അതിര്‍ത്തി കടന്നതെന്നും ആയുധങ്ങളൊന്നും കണ്ടെടുത്തിട്ടില്ലെന്നും കരസേനാ വൃത്തങ്ങള്‍ വ്യക്തമാക്കി.

Top