ഇസ്രയേൽ കമ്പനിയിൽ നിന്ന് തോക്ക് വാങ്ങാൻ ഇറക്കുമതി നിയന്ത്രണം നീട്ടി ഇന്ത്യ

ൽഹി : ആത്മനിർഭർ ഭാരത് പ്രകാരം പ്രതിരോധ ആവശ്യത്തിനായുള്ള വലിയ തോക്കുകൾ ഇറക്കുമതി ചെയ്യുന്നതിന് നിയന്ത്രണം ഏർപ്പെടുത്താനുള്ള തീരുമാനത്തിന് അവധി. ഇസ്രയേൽ കമ്പനിയുമായി 1580 തോക്കുകൾക്ക് കരാർ ഒപ്പിടുന്നതിന്റെ ഭാഗമായാണിത്. ഓഗസ്റ്റ് ഒൻപതിനാണ് പ്രതിരോധ മന്ത്രാലയം ഈ തീരുമാാനം എടുത്തത്. ഡിസംബർ മുതൽ തോക്ക് ഇറക്കുമതി വേണ്ടെന്നായിരുന്നു തീരുമാനം. എന്നാൽ 12 ദിവസം കഴിഞ്ഞപ്പോൾ തീരുമാനം മാറ്റി.

ഇസ്രയേൽ കമ്പനിയായ എൽബിറ്റ് സിസ്റ്റംസുമായാണ് തോക്കുകൾക്ക് കരാർ ഒപ്പിടുന്നത്. ഇസ്രയേൽ കമ്പനിയുടെ തോക്കുകൾക്ക് സമാനമായവ ഇന്ത്യൻ കമ്പനികൾ നിർമ്മിക്കുന്നുണ്ട്. പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആർഡിഒയുടെ അഡ്വാൻസ്ഡ് ടവ്ഡ് ആർടിലെറി ഗൺ സിസ്റ്റം ഒരെണ്ണത്തിന് വില 15 കോടിയാണ്.

Top