ഏഷ്യന്‍ ഗെയിംസ് ഹെപ്റ്റത്തലോണില്‍ സ്വര്‍ണ പ്രതീക്ഷയുമായി ഇന്ത്യ

ജക്കാര്‍ത്ത : ഏഷ്യന്‍ ഗെയിംസ് ഹെപ്റ്റത്തലോണില്‍ ഇന്ത്യക്ക് സ്വര്‍ണ പ്രതീക്ഷ. 872 പോയിന്റുമായാണ് സ്വപ്ന ബര്‍മന്‍ സ്വര്‍ണ മെഡല്‍ സാധ്യത നിലനിര്‍ത്തുന്നത്. ബര്‍മാന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനത്തിനാണ് ഗെയിംസ് സാക്ഷ്യം വഹിച്ചത്. 773 പോയിന്റോടെ ഇന്ത്യയുടെ പൂരിമ ഹെംബ്രം നാലാം സ്ഥാനത്താണ് ഉളളത്.

asian-games-squash

കൂടാതെ ടേബിള്‍ ടെന്നീസ് മിക്‌സഡ് ഡബിള്‍സില്‍ മാനിക ബത്ര, ശരത് കമല്‍ സഖ്യം ഉത്തരകൊറിയയെ തോല്‍പ്പിച്ച് സെമിഫൈനലില്‍ എത്തിയിട്ടുണ്ട്. ബോക്‌സിങ്ങിലും സ്‌ക്വാഷിലും ഇന്ത്യ മെഡലുറപ്പാക്കിയിട്ടുണ്ട്‌. ബോക്‌സിങ് ലൈറ്റ് ഫ്‌ലൈവെയ്റ്റ് 49 കിലോഗ്രാമില്‍ അമിത് കുമാറും, മിഡില്‍ വെയ്റ്റ് 75 കിലോഗ്രാമില്‍ വികാസ് കൃഷ്ണനുമാണ് മെഡലുറപ്പാക്കി സെമിയിലേക്ക് കടന്നത്.

ബോക്‌സിങ്ങിനു പിന്നാലെ സ്‌ക്വാഷിലും ഇന്ത്യന്‍ വനിതകള്‍ സെമിയില്‍ കടന്നു. ചൈനയെ 3–0ന് തകര്‍ത്ത് നാലാം വിജയം സ്വന്തമാക്കിയാണ് ദീപിക പള്ളിക്കല്‍, ജോഷ്‌ന ചിന്നപ്പ, തന്‍വി ഖന്ന എന്നിവരുള്‍പ്പെട്ട ഇന്ത്യന്‍ ടീം സെമിയിലെത്തിയത്. പൂളിലെ അവസാന മല്‍സരത്തില്‍ വ്യാഴാഴ്ച ഹോങ്കോങ്ങാണ് ഇന്ത്യയുടെ എതിരാളികള്‍.

Top