ലോകകപ്പ് ക്രിക്കറ്റ്; ഇന്ത്യ ഇംഗ്ലണ്ട് പോരാട്ടം, ടോസ് നേടി ഇംഗ്ലണ്ട്

ഇന്ത്യ ഇംഗ്ലണ്ട് പോരാട്ടത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിംഗ് തെരഞ്ഞെടുത്തു. പ്രധാനപ്പെട്ട ഒരു മാറ്റവുമായാണ് ഇന്ത്യ കളത്തിലിറങ്ങുന്നത്. വിജയ് ശങ്കറിനു പകരം ഋഷഭ് പന്തിനെ അവസാന പതിനൊന്നില്‍ ഉള്‍പ്പെടുത്തി. ലോകകപ്പിലെ പന്തിന്റെ ആദ്യ മത്സരമാണ് ഇത്.

ഇംഗ്ലീഷ് ടീമില്‍ ജേസണ്‍ റോയ് തിരിച്ചെത്തി. മൊയീന്‍ അലിക്ക് പകരം ലിയാം പ്ലങ്കറ്റും കളിക്കും. ജേഴ്‌സി നിറം മാറുന്ന ഇന്ത്യ വിജയം സ്വന്തമാക്കി ലോകകപ്പ് ക്രിക്കറ്റ് സെമിയിലേക്ക് നടന്നടുക്കുന്നതിനായാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ഈ ലോകകപ്പില്‍ തുടര്‍ച്ചയായ ഏഴാം ജയമാണ് ഇന്ത്യ പ്രതീക്ഷിക്കുന്നതെങ്കില്‍ രണ്ട് തോല്‍വിക്കുശേഷമൊരു വിജയത്തിലൂടെ സെമി ഫൈനല്‍ സാധ്യത സജീവമാക്കാനാണ് ആതിഥേയരായ ഇംഗ്ലണ്ട് ഇറങ്ങുന്നത്.

Top