രോഹിത് സെഞ്ച്വറിയടിച്ചു; ഇംഗ്ലീഷ് പടയെ തറപറ്റിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കി

rohith sarma11

ബ്രിസ്റ്റോള്‍: ഇംഗ്ലണ്ടിനെതിരായ മൂന്നാം ട്വന്റി20 മല്‍സരത്തില്‍ ഇന്ത്യയ്ക്ക് ഏഴു വിക്കറ്റ് ജയം. ഇതോടെ മൂന്നു മല്‍സരങ്ങളടങ്ങിയ പരമ്പരയും ഇന്ത്യ സ്വന്തമാക്കി.

രോഹിത് ശര്‍മ്മയുടെ സെഞ്ച്വറിയുടെ കരുത്തിലാണ് ഇന്ത്യ ഇംഗ്ലീഷ് പടയെ തറപറ്റിച്ചത്. കരിയറിലെ മൂന്നാം രാജ്യാന്തര ട്വന്റി20 സെഞ്ച്വറിയാണ് ഇംഗ്ലണ്ടിനെതിരെ രോഹിത് ശര്‍മയുടെ നേടിയത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ട് നിശ്ചിത 20 ഓവറില്‍ ഒന്‍പതു വിക്കറ്റ് നഷ്ടത്തില്‍ 198 റണ്‍സെടുത്തപ്പോള്‍, എട്ടു പന്തുകള്‍ ബാക്കിനില്‍ക്കെ മൂന്നു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ഇന്ത്യ ലക്ഷ്യത്തിലെത്തി.

Top