ഇന്ത്യ – ഇംഗ്ലണ്ട് ടെസ്റ്റ്; ഇംഗ്ലണ്ടിന് രണ്ടു വിക്കറ്റ് നഷ്ടം

അഹമ്മദാബാദ്: ഇന്ത്യയ്‌ക്കെതിരായ നാലാമത്തെയും അവസാനത്തെയും ക്രിക്കറ്റ് ടെസ്റ്റില്‍ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് രണ്ടു വിക്കറ്റ് നഷ്ടം.

ഡൊമിനിക് സിബ്ലി (2), സാക് ക്രൗളി (9) എന്നിവരാണ് പുറത്തായത്. അക്‌സര്‍ പട്ടേലാണ് രണ്ടു പേരെയും മടക്കിയത്.
നേരത്തെ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.

ഇന്ത്യന്‍ ടീമില്‍ ജസ്പ്രീത് ബുംറയ്ക്ക് പകരം മുഹമ്മദ് സിറാജ് ഇടംനേടി. ഇംഗ്ലണ്ട് നിരയില്‍ ജോഫ്ര ആര്‍ച്ചര്‍ക്കും സ്റ്റുവര്‍ട്ട് ബ്രോഡിനും പകരം ഡാന്‍ ലോറന്‍സും ഡോം ബെസ്സും ഇടംനേടി.

 

Top