എജ്ബാസ്റ്റണ്‍ ടെസ്റ്റ് ; ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് 31 റണ്‍സിന്റെ തോല്‍വി

ബര്‍മിങ്ഹാം: ഇംഗ്ലണ്ടിലെ എജ്ബാസ്റ്റണില്‍ നടക്കുന്ന അഞ്ചു ടെസ്റ്റുകളടങ്ങിയ ഇന്ത്യ – ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് 31 റണ്‍സിന്റെ തോല്‍വി. 194 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 162 റണ്‍സിന് പുറത്താവുകയായിരുന്നു. അഞ്ച് ടെസ്റ്റുകളുള്ള പരമ്പരയില്‍ ഇംഗ്ലണ്ട് 1-0 ന് മുന്നിലാണ്‌. 51 റണ്‍സെടുത്ത വിരാട് കൊഹ് ലിയാണ് ടോപ് സ്‌കോറര്‍.

മത്സരം ആരംഭിച്ചപ്പോള്‍ തന്നെ ദിനേശ് കാര്‍ത്തിക് (20) പുറത്തായിരുന്നു. ടെസ്റ്റില്‍ വിജയം ലക്ഷ്യമിട്ട് നാലാം ദിനം ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്ക് ആദ്യ ഓവറില്‍ത്തന്നെ ദിനേഷ് കാര്‍ത്തിക്കിന്റെ വിക്കറ്റ് നഷ്ടമാവുകയായിരുന്നു. തുടര്‍ന്ന് കൊഹ് ലി(51), മുഹമ്മദ് ഷമി (0), ഇഷാന്ത് ശര്‍മ (11) എന്നിവര്‍ പുറത്താവുകയായിരുന്നു.

ഇംഗ്ലണ്ട് 287 & 180, ഇന്ത്യ 274 & 162 റണ്‍സ്. ബെന്‍ സ്റ്റോക്കിന് 4 വിക്കറ്റ് ലഭിച്ചു. ആന്‍ഡേഴ്‌സണും ബ്രോഡിനും 2 വിക്കറ്റ് വീതവും നേടി. ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കൊഹ്‌ലി സെഞ്ച്വറി നേടിയിരുന്നു.

Top