ഇംഗ്ലണ്ടിനെ പരിഹസിക്കാന്‍ രാഹുല്‍ഗാന്ധിയുടെ വീഡിയോ പങ്കുവച്ച് സെവാഗ്

ന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ വീഡിയോ പങ്കുവച്ച് ടീം ഇന്ത്യയുടെ മുന്‍ ഓപണര്‍ വീരേന്ദര്‍ സെവാഗ്. മോദി സ്റ്റേഡിയത്തില്‍ ഇംഗ്ലണ്ടിന്റെ ബാറ്റിങ് നിര ചീട്ടുകൊട്ടാരം പോലെ തകര്‍ന്നതിനെ പരിഹസിക്കാനാണ് സെവാഗ് രാഹുലിന്റെ വാക്കുകള്‍ കടമെടുത്തത്. ഒരു പ്രസംഗത്തിനിടെ, ഖതം, ബൈ ബൈ, ടാറ്റ, ഗുഡ് ബൈ, ഗയാ എന്ന് രാഹുല്‍ പറയുന്ന വീഡിയോ ആണ് സെവാഗ് ഇപ്പോള്‍ പങ്കുവച്ചിരിക്കുന്നത്. ഇംഗ്ലണ്ട് ബാറ്റ്സ്ന്മാന്മാര്‍ വിക്കറ്റിന് അടുത്തേക്ക് വന്നപ്പോള്‍ എന്നാണ് സെവാഗ് വീഡിയോയ്ക്ക് തലവാചകം നല്‍കിയത്.

ക്ലാസിക് വീരു എന്നാണ് വീഡിയോയ്ക്ക് ഹര്‍ഭജന്‍ സിങ് മറുപടി നല്‍കിയത്. ട്വീറ്റ് ഹര്‍ഭജന്‍ സ്വന്തം ഹാന്‍ഡിലില്‍ പങ്കുവയ്ക്കുകയും ചെയ്തു. അഹമ്മദാബാദിലെ മോദി സ്റ്റേഡിയത്തില്‍ നടന്ന ഇംഗ്ലണ്ടിനെതിരെയുള്ള മൂന്നാം ടെസ്റ്റ് രണ്ട് ദിവസത്തിനുള്ളിലാണ് അവസാനിച്ചത്. പത്തുവിക്കറ്റിനായിരുന്നു ഇന്ത്യയുടെ വിജയം.

ടെസ്റ്റ് മത്സരത്തിനായി ഒരുക്കിയ പിച്ചിനെതിരെ വന്‍ വിമര്‍ശനമാണ് ഉയരുന്നത്. രണ്ടു ദിനം കൊണ്ട് കളി അവസാനിക്കുന്നത് ടെസ്റ്റ് ക്രിക്കറ്റിന് നല്ലതല്ലെന്ന് യുവരാജ് സിങ് അടക്കമുള്ള താരങ്ങള്‍ പ്രതികരിച്ചു.

Top