ഇന്ത്യ- ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റിന് ഇന്ന് തുടക്കം

ലണ്ടന്‍: ഇംഗ്ലണ്ട് പര്യടനത്തിലെ ഇന്ത്യയുടെ രണ്ടാം ടെസ്റ്റിന് ഇന്ന് ലോര്‍ഡ്‌സില്‍ തുടക്കം. 3.30 ന് ആണ് മത്സരം ആരംഭിക്കുന്നത്. ആദ്യ ടെസ്റ്റ് വിജയത്തിനരികില്‍ ഇന്ത്യ എത്തിയെങ്കിലും മഴ എത്തിയതോടെ സമനിലയില്‍ പിരിഞ്ഞു. 209 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെന്തിയ ഇന്ത്യക്ക് 521 എന്ന നിലയില്‍ നിന്നപ്പോള്‍ ആണ് മഴ വന്നത്. രണ്ടാം ടെസ്റ്റില്‍ വിജയം നേടി ആധിപത്യമുറപ്പിക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം. അഞ്ച് ടെസ്റ്റുകളാണ് പരമ്പരയിലുള്ളത്.

അതേസമയം പരുക്ക് ഇരു ടീമുകള്‍ക്കും വില്ലനാണ്. ഇന്ത്യയുടെ ശര്‍ദുല്‍ തക്കൂര്‍ പരിക്കിലാണ്. പകരം അശ്വിന്‍ അല്ലെങ്കില്‍ ഇഷാന്ത് ശര്‍മ്മയോ ഇറങ്ങും. ഓള്‍റൗണ്ടറെന്ന നിലയില്‍ അശ്വിനാണ് കൂടുതല്‍ സാധ്യത. ബിസിസിഐ പ്രസിഡന്റും ഇന്ത്യന്‍ മുന്‍ നായകനുമായ സൗരവ് ഗാംഗുലിയും കളി കാണാന്‍ ലോര്‍ഡ്‌സ് ഗാലറിയിലുണ്ടാകും. കൈയ്യകലെ നഷ്ടമായ ജയം നേടാനുറച്ചാണ് ടീം ഇന്ത്യ രണ്ടാം പോരിനിറങ്ങുന്നത്.

ഇംഗ്ലണ്ടിന്റെ പേസര്‍ സ്റ്റുവര്‍ട് ബോര്‍ഡിനും പരിക്കാണ്. ഇന്ന് കളിക്കാന്‍ സാധ്യത ഇല്ല. ചെറിയ പരുക്കുള്ള ജെയിംസ് അന്‍ഡേഴ്‌സണ്‍ കളിക്കുമോ എന്ന കാര്യത്തിലും സംശയമാണ്. ഇംഗ്ലണ്ട് നിരയില്‍ ഓള്‍റൗണ്ടര്‍ മൊയീന്‍ അലി ടീമില്‍ തിരിച്ചെത്തുമാണ് സൂചന. ബാറ്റിംഗിലും മാറ്റം വന്നേക്കും. ആദ്യ ടെസ്റ്റ് കളിച്ച ബാറ്റ്‌സ്മാന്‍ സാക്ക് ക്രൗലി പുറത്തിരിക്കേണ്ടി വന്നേക്കും.

Top