India England match; cannot be conducted without fund allocation BCCI informs SC

ന്യൂഡല്‍ഹി: ഫണ്ട് അനുവദിച്ചില്ലെങ്കില്‍ നാളെ നടക്കാനിരിക്കുന്ന ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് മത്സരം റദ്ദാക്കേണ്ടി വരുമെന്ന് ബിസിസിഐ.

സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന് പണം അനുവദിക്കാത്ത പക്ഷം മത്സരം റദ്ദാക്കേണ്ടി വരുമെന്നാണ് ക്രിക്കറ്റ് ബോര്‍ഡ് സുപ്രീംകോടതിയെ അറിയിച്ചിരിക്കുന്നത്.

ലോധ കമ്മിറ്റി നിര്‍ദേശങ്ങള്‍ അംഗീകരിച്ച് നടപ്പാക്കുന്നത് വരെ സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുകള്‍ക്ക് പണം കൈമാറുന്നത് സുപ്രീംകോടതി തടഞ്ഞിരുന്നു. കേസ് ഇന്ന് തന്നെ പരിഗണിക്കണോ എന്ന് ചീഫ് ജസ്റ്റിസ് ടി.എസ് താക്കൂര്‍ തീരുമാനിക്കും.

നവംബര്‍ മൂന്നിനകം ലോധ കമ്മിറ്റി ശുപാര്‍ശകള്‍ നടപ്പിലാക്കണമെന്നായിരുന്നു സുപ്രീംകോടതിയുടെ അന്ത്യശാസനം.

Top