അഹമ്മദാബാദ് ടെസ്റ്റില്‍ ഇന്ത്യക്ക് ബാറ്റിംഗ് തകര്‍ച്ച; 145 റണ്‍സിന് പുറത്തായി

ഹമ്മദാബാദ് ടെസ്റ്റില്‍ ഇന്ത്യ 145ന് പുറത്തായി. അഞ്ച് വിക്കറ്റെടുത്ത ജോ റൂട്ടും നാല് വിക്കറ്റെടുത്ത ജാക്ക് ലീഷുമാണ് ഇന്ത്യന്‍ ബാറ്റിംഗ് നിരയെ തകര്‍ത്തത്. 66 റണ്‍സ് നേടിയ രോഹിത് ശര്‍മ്മയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. രണ്ടാമത്തെ ഉയര്‍ന്ന സ്‌കോര്‍ 27 റണ്‍സ് നേടിയ കോഹ്‌ലിയുടേതാണ്. അശ്വിന്‍ 17 റണ്‍സും, ഗില്‍ 11 റണ്‍സും, ഇഷാന്ത് 10 റണ്‍സും നേടി. മറ്റ് ബാറ്റ്സ്മാന്മാര്‍ക്ക് രണ്ടക്കം തികയ്ക്കാനായില്ല.

അജിന്‍ക്യ രഹാനെ (ഏഴ്), ഋഷഭ് പന്ത് (ഒന്ന്), വാഷിങ്ടന്‍ സുന്ദര്‍ (0), അക്ഷര്‍ പട്ടേല്‍ (0), ജസ്പ്രീത് ബുമ്ര (ഒന്ന്) എന്നിവര്‍ പൂര്‍ണമായും നിരാശപ്പെടുത്തി. ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്‌സില്‍ 112 റണ്‍സിന് പുറത്തായിരുന്നു. 33 റണ്‍സിന്റെ ലീഡ് മാത്രമാണ് ഇന്ത്യയുടെ കൈവശമുള്ളത്.

Top