ഇഷാന്ത് അഞ്ചു വിക്കറ്റ് വീഴ്ത്തി; ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് 194 റണ്‍സ് വിജയലക്ഷ്യം

ബര്‍മിങ്ങാം: ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് 194 റണ്‍സ് വിജയലക്ഷ്യം. ഇന്ത്യയ്ക്കായി ഇഷാന്ത് ശര്‍മ അഞ്ചു വിക്കറ്റ് നേടി.

21 ഓവറില്‍ 51 റണ്‍സ് വഴങ്ങിയാണ് ഇഷാന്ത് അഞ്ചു വിക്കറ്റ് വീഴ്ത്തിയത്. രവിചന്ദ്രന്‍ അശ്വിന്‍ 21 ഓവറില്‍ 59 റണ്‍സ് വഴങ്ങി മൂന്നും, ഉമേഷ് യാദവ് ഏഴ് ഓവറില്‍ 20 റണ്‍സ് വഴങ്ങി രണ്ടും വിക്കറ്റും വീഴ്ത്തി.

അതേസമയം, ഇംഗ്ലണ്ടിനായി സാം കുറാന്‍ നേടിയ അര്‍ധ സെഞ്ചുറി നേടി, ഏകദിന ശൈലിയില്‍ ബാറ്റ് വീശിയ കുറാന്‍ 65 പന്തില്‍ ഒന്‍പതു ബൗണ്ടറിയും രണ്ടു സിക്‌സും ഉള്‍പ്പെടെ 63 റണ്‍സെടുത്തു.

13 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡുള്‍പ്പെടെ 22 റണ്‍സ് ലീഡുമായി മൂന്നാം ദിനം ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ട് 180 റണ്‍സിന് പുറത്തായി.

Top