ഇന്ത്യ-ഇംഗ്ലണ്ട് നാലാം ടെസ്റ്റില്‍ പോരാട്ടം കടുക്കുന്നു

റാഞ്ചി: ഇന്ത്യ-ഇംഗ്ലണ്ട് നാലാം ടെസ്റ്റില്‍ പോരാട്ടം കടുക്കുന്നു. രണ്ടാം ഇന്നിംഗ്‌സിലും ഇംഗ്ലണ്ട് ടീം ബാറ്റിംഗ് തകര്‍ച്ച നേരിടുകയാണ്. നാലാം ദിനം രണ്ട് സെഷന്‍ പിന്നിടുമ്പോള്‍ ഇംഗ്ലണ്ട് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 120 റണ്‍സെന്ന നിലയിലാണ്. രണ്ടാം ഇന്നിംഗ്‌സില്‍ ഇംഗ്ലണ്ടിന് ഇപ്പോള്‍ 166 റണ്‍സിന്റെ ലീഡുണ്ട്. ജോണി ബെയര്‍‌സ്റ്റോ 30 റണ്‍സുമായും ബെന്‍ ഫോക്‌സ് റണ്‍സെടുക്കാതെയും ക്രീസിലുണ്ട്.

നേരത്തെ ഏഴിന് 219 എന്ന നിലയിലാണ് ഇന്ത്യ മൂന്നാം ദിനം ബാറ്റിംഗ് തുടങ്ങിയത്. ധ്രുവ് ജുറേലിന്റെ 90 റണ്‍സില്‍ ഇന്ത്യന്‍ സ്‌കോര്‍ 307ല്‍ എത്തി. കുല്‍ദീപ് യാദവ് നിര്‍ണായകമായ 28 റണ്‍സ് സംഭാവന ചെയ്തു. ആദ്യ ഇന്നിംഗ്‌സില്‍ 46 റണ്‍സിന്റെ ലീഡാണ് ഇംഗ്ലണ്ട് നേടിയത്.

46 റണ്‍സ് ലീഡോടെ രണ്ടാം ഇന്നിംഗ്‌സ് ബാറ്റിംഗ് തുടങ്ങിയ ഇംഗ്ലണ്ടിന് തുടക്കം മുതലെ വിക്കറ്റ് നഷ്ടമായി. ബെന്‍ ഡക്കറ്റ് 15, ഒലി പോപ്പ് പൂജ്യം, ജോ റൂട്ട് 11 എന്നിവരെ രവിചന്ദ്രന്‍ അശ്വിന്‍ പുറത്താക്കി. പിടിച്ചുനിന്ന ഓപ്പണര്‍ സാക്ക് ക്രൗളി അര്‍ദ്ധ സെഞ്ച്വറി തികച്ചു. എന്നാല്‍ 60 റണ്‍സെടുത്ത ക്രൗളിയെ കുല്‍ദീപ് യാദവ് പുറത്താക്കി. പിന്നാലെ നാല് റണ്‍സുമായി ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സിനെ കൂടെ കുല്‍ദീപ് പുറത്താക്കി.

 

Top