ഇന്ത്യയിലുടനീളം ഒരേ ഒരു എമര്‍ജന്‍സി ഹെല്‍പ്പ് ലൈന്‍ നമ്പര്‍ ‘112’

ന്ത്യയിലുടനീളം എമര്‍ജന്‍സി ഹെല്‍പ്പ് ലൈന്‍ നമ്പര്‍ ഇനി ഒരേ ഒരു നമ്പര്‍. പോലീസ് (100), ഹെല്‍ത്ത് (108), വനിത സുരക്ഷ (108) എന്നീ നമ്പറുകള്‍ക്ക് പകരമാണ് ‘112’ എന്ന ഒറ്റ നമ്പര്‍ അവതരിപ്പിച്ചത്. കേന്ദ്രമന്ത്രി രാജ്നാഥ് സിംഗാണ് നമ്പര്‍ ഔദ്യോഗികമായി ഉത്ഘാടനം ചെയ്തത്.

ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, രാജസ്ഥാന്‍, മധ്യപ്രദേശ്, തമിഴ്നാട്, കേരളം, ആന്ധ്രപ്രദേശ്, തെലങ്കാന, ഗുജറാത്ത്, പുതുച്ചേരി, ലക്ഷ്യദീപ്, ആന്‍ഡമാന്‍, ജമ്മു ആന്റ് കാശ്മീര്‍ തുടങ്ങിയിടങ്ങളിലാണ് ഹെല്‍പ്പ് ലൈന്‍ നമ്പര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സ്ത്രീ സുരക്ഷയ്ക്കുളള സംവിധാനം ഇപ്പോള്‍ അഹമ്മദാബാദ്, ബംഗ്ലൂര്‍, ചെന്നൈ, ഡല്‍ഹി, ഹൈദരബാദ്, കൊല്‍ക്കട്ട, ലക്നൗ, മുംബൈ എന്നീ എട്ട് നഗരങ്ങളിലാണ് നടപ്പിലാക്കുന്നത്.

Top