ഇന്ത്യ-ദുബായ് യാത്രക്കാര്‍ക്ക് സൗജന്യ ഓഫറുകളുമായി എമിറേറ്റ്സ്

ദുബായ്: ഇന്ത്യയില്‍ നിന്ന് ദുബായിലേക്കുള്ള യാത്രക്കാര്‍ക്ക് വന്‍ ഓഫറുകളുമായി എമിറേറ്റ്‌സ്. രണ്ട് രാത്രി സൗജന്യ ഹോട്ടല്‍ താമസവും 10 കിലോഗ്രാം വരെ അധിക ബാഗേജ് അലവന്‍സിനോടൊപ്പം പ്രത്യേക വിമാന നിരക്കുകളുമാണ് എമിറേറ്റ്‌സ് വാഗ്ദാനം ചെയ്യുന്നത്. മാര്‍ച്ച് 15നും ജൂണ്‍ 30നുമിടയില്‍ ദുബായിലേക്ക് യാത്ര ചെയ്യുന്നതിനായി മാര്‍ച്ച് 28 വരെ ഇക്കോണമി ക്ലാസ്സ് ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് ഒരു രാത്രി ജെഡബ്ലു മാരിയറ്റ് മാര്‍ക്വിസ് ഹോട്ടലില്‍ ഒരു രാത്രി സൗജന്യ താമസം ലഭിക്കും. ഇതേ കാലയളവില്‍ ഫ്‌ളൈറ്റ് ബുക്ക് ചെയ്യുന്ന ബിസിനസ്സ് ക്ലാസ്, ഫസ്റ്റ് ക്ലാസ് യാത്രക്കാര്‍ക്ക് ദുബായില്‍ എത്തിച്ചേരുന്ന ദിവസം മുതല്‍ രണ്ട് രാത്രികള്‍ പഞ്ചനക്ഷത്ര ഹോട്ടലില്‍ താമസിക്കാം.

ഇന്ത്യ-ദുബായ് റൂട്ടുകളില്‍ ഇക്കോണമി ക്ലാസിന് 17,982 രൂപ (905 ദിര്‍ഹം), ബിസിനസ് ക്ലാസിന് 68,996 രൂപ (3,473 ദിര്‍ഹം), ഫസ്റ്റ് ക്ലാസിന് 192,555 രൂപ (9,700 ദിര്‍ഹം) എന്നിങ്ങനെയാണ് എയര്‍ലൈന്‍സിന്റെ ഓഫര്‍ നിരക്കുകള്‍. കൂടാതെ, ദുബായില്‍ നിന്ന് ഇന്ത്യയിലേക്ക് മടങ്ങുന്ന യാത്രക്കാര്‍ക്ക് 10 കിലോഗ്രാം അധിക ബാഗേജ് അലവന്‍സും എമിറേറ്റ്‌സ് വാഗ്ദാനം ചെയ്യുന്നുണ്ട്. എല്ലാ യാത്രക്കാര്‍ക്കും കൊവിഡ് 19 കവറിനൊപ്പം ഫ്‌ളെക്‌സിബിള്‍ ബുക്കിംഗ് ഓപ്ഷനുകളും സൗജന്യ മള്‍ട്ടി-റിസ്‌ക് ട്രാവല്‍ ഇന്‍ഷുറന്‍സും എയര്‍ലൈന്‍ ഓഫര്‍ ചെയ്യുന്നു.

Top