ആഗോള പട്ടിണി സൂചികയില്‍ ഇന്ത്യ വീണ്ടും താഴോട്ട്; 107ല്‍ നിന്നും 111ലേക്ക്

ഗോള പട്ടിണി സൂചികയില്‍ കഴിഞ്ഞ വര്‍ഷം 107ാം സ്ഥാനത്തുണ്ടായിരുന്ന ഇന്ത്യ നാല് സ്ഥാനങ്ങള്‍ പിന്നോട്ട് പോയി 111ലേക്ക് പിന്തള്ളപ്പെട്ടു. അയല്‍ രാജ്യങ്ങളായ പാക്കിസ്ഥാനും നേപ്പാളിനും ബംഗ്ലാദേശിനും ശ്രീലങ്കയ്ക്കും പിന്നിലായാണ് ഇന്ത്യ നില്‍ക്കുന്നത്. എന്നാല്‍ പട്ടികയെ തള്ളി കേന്ദ്ര സര്‍ക്കാര്‍ രം?ഗത്തെത്തി. ദുഷ്ടലാക്കോടെയാണ് പട്ടിക തയ്യാറാക്കിയതെന്നും പൂര്‍ണമായും തള്ളിക്കളയണമെന്നും കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ പ്രതികരിച്ചു.

2023ലെ ആഗോള പട്ടിണി സൂചികയിലാണ് 125 രാജ്യങ്ങളില്‍ ഇന്ത്യ 111-ാം സ്ഥാനത്താണെന്ന കണക്കുകള്‍ പുറത്തുവരുന്നത്. പാകിസ്താന്‍ (102), ബംഗ്ലദേശ് (81), നേപ്പാള്‍ (69), ശ്രീലങ്ക (60) എന്നിങ്ങനെയാണ് പട്ടികയിലെ സ്ഥാനം. പട്ടിണി സൂചികയില്‍ 28.7 സ്‌കോറാണ് ഇന്ത്യക്ക് ലഭിച്ചത്. ഇന്ത്യയില്‍ പട്ടിണിയുടെ തോത് ഗുരുതരമാണെന്നാണ് വിലയിരുത്തല്‍.

സൂചിക കണക്കാക്കാന്‍ ഉപയോഗിക്കുന്ന നാല് സൂചകങ്ങളില്‍ മൂന്നെണ്ണവും കുട്ടികളുടെ ആരോഗ്യവുമായി ബന്ധപ്പെട്ടതാണെന്നും മുഴുവന്‍ ജനസംഖ്യയെ പ്രതിനിധീകരിക്കുന്നില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. എന്നാല്‍, അതാത് രാജ്യങ്ങളുടെ സ്‌കോറുകള്‍ കണക്കാക്കാന്‍ ഒരേ മാനദണ്ഡമാണ് ഉപയോ?ഗിക്കുന്നതെന്നും ഏതെങ്കിലും രാജ്യത്തിന് വിട്ടുവീഴ്ച ചെയ്യുന്നത് ഫലത്തെ പ്രതികൂലമായി ബാധിക്കുമെന്നും ഗ്ലോബല്‍ ഹംഗര്‍ ഇന്‍ഡക്സിലെ മുതിര്‍ന്ന നയ ഉപദേഷ്ടാവ് മിറിയം വീമേഴ്സ് ദി ഹിന്ദുവിനോട് പറഞ്ഞു. അയര്‍ലന്‍ഡ്, ജര്‍മ്മനിയില്‍ എന്നിവിടങ്ങളിലെ സര്‍ക്കാരിതര സംഘടനകളായ കണ്‍സസേണ്‍ വേള്‍ഡ് വൈഡും വെല്‍റ്റ് ഹംഗര്‍ ഹില്‍ഫുമാണ് റിപ്പോര്‍ട്ട് പുറത്തിറക്കിയത്.

Top