2019 ല്‍ ഇന്ത്യന്‍ ജിഡിപിയില്‍ 20 ബില്യണ്‍ ഡോളര്‍ വൈഫെ സംഭാവന ചെയ്യുമെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉത്പാദനത്തില്‍ (ജി ഡിപി) 20 ബില്യണ്‍ ഡോളര്‍ പങ്കു വഹിക്കാന്‍ പൊതു വൈഫെ സംവിധാനത്തിന് കഴിയുമെന്ന് ആഗോള കണ്‍സള്‍ട്ടന്‍സി സംരംഭമായ അനാലിസിസ് മേസണിന്റെ പുതിയ റിപ്പോര്‍ട്ട് . 2019 ഓടെ 40 മില്യണ്‍ പുതിയ ഇന്റര്‍നെററ് ഉപയോക്താക്കളെ കൂട്ടിച്ചേര്‍ക്കാന്‍ പൊതു വൈഫെ സംവിധാനത്തിലൂടെ സാധിക്കുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കി.

പൊതു വൈഫെ കണക്ഷനില്‍ അതിവേഗ ഇന്റര്‍നെററ് സേവനം ലഭിക്കുന്നതിന്റെ ഭാഗമായി ഹാന്‍ഡ് സെറ്റുകളിലും സെല്ലുലാര്‍ മൊബീല്‍ ബ്രോഡ്ബാന്റ് സേവനങ്ങളിലുമായി പ്രതിവര്‍ഷം 2- 3 ബില്യണ്‍ ഡോളറിന്റെ അധിക ചെലവിടല്‍ നടക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അതിവേഗ വെഫൈ ഉത്പാദനം മെച്ചപ്പെടുത്തുന്നതിനും ബിസിനസുകളെ സഹായിക്കും. സെല്ലുലാര്‍ നെറ്റ് വര്‍ക്കുകളിലെ അധിക ഡാറ്റ ട്രാഫിക്ക് കുറയ്ക്കുന്നതിന് പൊതു വൈഫെ സംവിധാനം മൊബൈല്‍ ഓപ്പറേറ്റര്‍മാര്‍ക്ക് അവസരമൊരുക്കുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കി.

Top