ഏഷ്യാ കപ്പില്‍ നിന്നും ഇന്ത്യ വിട്ടുനിന്നാല്‍ ടി-20യില്‍ പാകിസ്താന്‍ കളിക്കില്ല

ലാഹോര്‍: ഏഷ്യാ കപ്പില്‍ നിന്ന് ഇന്ത്യന്‍ ടീം വിട്ടുനിന്നാല്‍ 2021ല്‍ ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ടി-20 ലോകകപ്പില്‍ തങ്ങള്‍ പങ്കെടുക്കില്ലെന്ന് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ്.

സെപ്റ്റംബറില്‍ പാകിസ്താനില്‍ വച്ച് നടക്കുന്ന ഏഷ്യാകപ്പില്‍ ബി.സി.സി.ഐ ഇന്ത്യന്‍ ടീമിനെ അയച്ചില്ലെങ്കില്‍ ലോകകപ്പ് ടി. 20 മത്സരത്തില്‍ പാക് ടീം സഹകരിക്കെല്ലെന്നും പി.സി.ബി തലവന്‍ വസീം ഖാന്‍ പറഞ്ഞു.

അതേസമയം ഏഷ്യാകപ്പ് പാകിസ്ഥാനില്‍ നിന്നും മാറ്റിയെന്ന വാര്‍ത്തയും അദ്ദേഹം നിഷേധിച്ചു. ഏഷ്യാ കപ്പിന്റെ നടത്തിപ്പാവകാശം ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിന് വിട്ടുകൊടുത്തെന്ന ആരോപണങ്ങള്‍ തെറ്റാണെന്ന് പി.സി.ബിയിലെ അംഗം പറഞ്ഞു. ബംഗ്ലാദേശ് തങ്ങളുടെ ടീമിനെ പാകിസ്താനിലേക്ക് പരമ്പരയ്ക്കായി അയച്ചതിന് പ്രത്യുപകാരമായി ഏഷ്യാ കപ്പിന്റെ നടത്തിപ്പാവകാശം ബംഗ്ലാദേശിന് നല്‍കിയെന്നാണ് ആരോപണം.

ഏഷ്യാ കപ്പിന്റെ നടത്തിപ്പാവകാശം ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലാണ് പാക് ക്രിക്കറ്റ് ബോര്‍ഡിന് നല്‍കിയിരിക്കുന്നത്. അത് അങ്ങനെ ആര്‍ക്കും കൈമാറാന്‍ സാധിക്കുന്നതല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ബി.സി..സി.സി.ഐ ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയിട്ടില്ല.

Top