സൗഹൃദത്തിന് ഇന്ത്യ വിസമ്മതിച്ചെന്ന് പാകിസ്ഥാൻ വിദേശ കാര്യമന്ത്രി

ഇസ്‌ലാമാബാദ്: ഇന്ത്യയുമായി അനുരഞ്ജനം നടത്താൻ പാകിസ്ഥാൻ ശ്രമിച്ചതായി പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രി ഷാ മഹമൂദ് ഖുറേഷി. എന്നാല്‍, ഇന്ത്യ പ്രതികൂലമായ അവസ്ഥ സൃഷ്ടിച്ചതായും ഷാ കുറ്റപ്പെടുത്തി.ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ഭരണഘടനയിലെ 370-ാം ആർട്ടിക്കിൾ 2019 ഓഗസ്റ്റ് അഞ്ചിന് റദ്ദാക്കിയതിനെ മന്ത്രി വിമര്‍ശിച്ചു.

ഈ വിഷയം ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം വർധിപ്പിച്ചു. ഇരു രാജ്യങ്ങളും തമ്മിലെ നയതന്ത്രബന്ധം ഉലയാന്‍ ഇതു കാരണമായെന്നും അദ്ദേഹം പറഞ്ഞു.ഇമ്രാൻ ഖാൻ അധികാരത്തിലെത്തിയ നിമിഷം മുതല്‍ സമാധാനത്തിലേക്ക് ചുവടുവെയ്ക്കാന്‍ ആഗ്രഹിച്ചിരുന്നതായും ഖുറേഷി പറഞ്ഞു. അതേസമയം, ആർട്ടിക്കിൾ 370 റദ്ദാക്കിയത് രാജ്യത്തിന്‍റെ ആഭ്യന്തര കാര്യമാണെന്ന് ഇന്ത്യ നേരത്തേ അന്താരാഷ്ട്ര സമൂഹത്തിന് മുന്‍പില്‍ വ്യക്തമാക്കിയിരുന്നു.

Top