ഇന്ത്യയിലെ ഡിജിറ്റല്‍ കൊമേഴ്‌സ് വിപണി 2.37 ലക്ഷം കോടി രൂപയിലെത്തും

ന്യൂഡല്‍ഹി: 2018 ഡിസംബറോടു കൂടി ഇന്ത്യയിലെ ഡിജിറ്റല്‍ കൊമേഴ്‌സ് വിപണി 2.37 ലക്ഷം കോടി രൂപയിലെത്തുമെന്ന് ഇന്റര്‍നെറ്റ് ആന്‍ഡ് മൊബൈല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ(ഐഎഎംഎഐ)യുടെ റിപ്പോര്‍ട്ട്.

2017 അവസാനത്തോടുകൂടി ഡിജിറ്റല്‍ കൊമേഴ്‌സ് വിപണി 2.04 ലക്ഷം കോടി വളര്‍ച്ച കൈവരിച്ചതായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞവര്‍ഷം മൊത്തം വിപണി മൂല്യത്തില്‍ 54 ശതമാനവും ഓണ്‍ലൈന്‍ ട്രാവല്‍ വ്യവസായം മൂലമാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.

ഓണ്‍ലൈന്‍ ട്രാവല്‍ വ്യവസായം 54 ശതമാനം പങ്കാളിത്തം നേടി ശക്തമായ നിലയില്‍ വര്‍ധന തുടര്‍ന്നുകൊണ്ടിരിക്കുമ്പോള്‍, ഓണ്‍ലൈന്‍ നോണ്‍ട്രാവല്‍ വിഭാഗം 46 ശതമാനം വിപണി വിഹിതത്തിലേക്ക് വളര്‍ന്നത് ശ്രദ്ധാര്‍ഹമാണെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

2017ല്‍ മൊത്തം ഡിജിറ്റല്‍ കൊമേഴ്‌സിന്റെ 36 ശതമാനം വിപണി വിഹിതം ഇലക്ട്രോണിക് ചില്ലറവ്യാപര മേഖല( ഇ-ടെയ്ല്‍) നേടിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 23 ശതമാനം വളര്‍ച്ചയാണ് ഇ-ടെയ്ല്‍ രംഗം നേടിയത്.

Top