തദ്ദേശീയമായി ആപ് സ്‌റ്റോര്‍ ‘മൊബൈല്‍ സേവ ആപ്‌സ്‌റ്റോര്‍’ വികസിപ്പിച്ച് ഇന്ത്യ

ന്യൂഡല്‍ഹി: ഗൂഗിള്‍ പ്ലേസ്‌റ്റോറിന് സമാനമായ മൊബൈല്‍ ആപ്ലിക്കേഷന്‍ സ്‌റ്റോര്‍ ‘മൊബൈല്‍ സേവ ആപ്‌സ്‌റ്റോര്‍’ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്തു. ആപ് സ്‌റ്റോര്‍ പരീക്ഷണ ഘട്ടത്തിലാണെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് രാജ്യസഭയില്‍ അറിയിച്ചു. ‘മൊബൈല്‍ സേവ ആപ്‌സ്‌റ്റോറില്‍ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളുടേയും സ്വകാര്യ കമ്പനികളുടേയും ഉള്‍പ്പെടെ 965 മൊബൈല്‍ ആപ്ലിക്കേഷനുകള്‍ ഉണ്ട്. കൂടുതല്‍ മൊബൈല്‍ ആപ്ലിക്കേഷനുകള്‍ ഉള്‍പ്പെടുത്താനുള്ള നടപടികള്‍ ആരംഭിച്ചതായി മന്ത്രി അറിയിച്ചു.

ആപ് സ്‌റ്റോര്‍ വികസിപ്പിക്കുന്ന കാര്യത്തില്‍ സ്വകാര്യ കമ്പനികളെ പ്രോത്സാഹിപ്പിക്കുന്ന നയമാണ് കേന്ദ്രത്തിന്റേതെന്നും രവിശങ്കര്‍ പ്രസാദ് വ്യക്തമാക്കി. ഗൂഗിളിന്റെ ആന്‍ഡ്രോയിഡിന് ഇന്ത്യയില്‍ 97 ശതമാനം വിഹിതമുണ്ട്. അതിനാല്‍ തന്നെ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളില്‍ ഇടപെടുകയും അവര്‍ക്ക് വേണ്ട സഹായം നല്‍കുകയും വേണമെന്ന നിലപാടാണ് സര്‍ക്കാരിനുള്ളതെന്നും അദ്ദേഹം അറിയിച്ചു.

 

Top